സന്ദർശക വിസയിലെത്തിയ കൊടുങ്ങല്ലൂർ സ്വദേശി ദുബൈയിൽ മരിച്ചു
അഴീക്കോട് പുനത്ത് വീട്ടിൽ അബ്ദുസ്സലാം ഹൈദ്രോസിന്റെ മകൻ നിയാസ് (26) ആണ് മരിച്ചത്.
Update: 2023-09-09 16:06 GMT
ദുബൈ: സന്ദർശക വിസയിൽ എത്തിയ കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. അഴീക്കോട് പുനത്ത് വീട്ടിൽ അബ്ദുസ്സലാം ഹൈദ്രോസിന്റെ മകൻ നിയാസ് (26) ആണ് മരിച്ചത്. രണ്ടു മാസത്തെ സന്ദർശക വിസയിൽ ദുബൈയിൽ എത്തിയതായിരുന്നു.
ശനിയാഴ്ച റൂമിൽ വിശ്രമിക്കവെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മാതാവ്: ജമീല. മൃതദേഹം ദുബൈ മോർച്ചറിയിൽ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.