മീഡിയവൺ ‘എജുനെക്സ്റ്റ്’ ഈ മാസം 17 ന്; വിദേശത്ത് പഠിക്കാൻ മാർഗനിർദേശ ക്യാമ്പ്

Update: 2023-06-06 02:18 GMT
Advertising

വിദേശത്ത് തുടര്‍പഠനം ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി മീഡിയവണ്‍ ദുബൈയിൽ എജുനെക്സ്റ്റ് എന്ന പേരിൽ ഗൈഡൻസ്ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈമാസം ജൂണ്‍ 17 ന് അല്‍നഹ്ദ ലാവണ്ടര്‍ ഹോട്ടലില്‍ വൈകിട്ട് നാല് മുതൽ രാത്രി എട്ട് വരെ നീളുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.

വിദേശപഠന കണ്‍സള്‍ട്ടന്‍സിയായ ആര്‍ക്കൈസ് സ്റ്റഡി അബ്രോഡുമായി ചേര്‍ന്നാണ് മീഡിയവൺ എഡു നെക്സ്റ്റ് സംഘടിപ്പിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസിലന്‍റ്, കാനഡ, യു എസ് എ, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിപാടിയിലുണ്ടാകും.

കരിയര്‍ ഗൈഡന്‍സിനൊപ്പം സ്പോട്ട് പ്രൊഫൈല്‍ അസസ്മെന്റ് മുഖേന വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്ന് ഓഫര്‍ ലെറ്റര്‍ നേടാനാകും. വിദ്യാഭ്യാസ വിദഗ്ധൻ ദിലീപ് രാധാകൃഷ്ണന്‍ കൗണ്‍സിലിങ്ങിന് നേതൃത്വം നല്‍കും.

വിദേശത്ത് ഡിഗ്രിയും, മാസ്റ്റ്റ്റേഴ്സ് പഠനവും ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും ഉന്നതപഠനം ആഗ്രഹിക്കുന്ന ജീവനക്കാർക്കും ഉപകാരമാകുന്ന വിധമാണ് പരിപാടി. വിദേശപഠനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംശയനിവാരണത്തിന് അവസരമുണ്ടാകും. edunext.mediaoneonline.com എന്ന വെബ്സൈറ്റിലും 0556 214 527 എന്ന മൊബൈൽ നമ്പറിലും ബന്ധപ്പെടാം.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News