മീഡിയവൺ സ്റ്റാർഷെഫ് പാചക മത്സരങ്ങൾ മാർച്ച് മൂന്നിലേക്ക് മാറ്റി
തിയതി നീട്ടിയെങ്കിലും മത്സരാർഥികളുടെ പുതിയ രജിസ്ട്രേഷൻ സ്വീകരിക്കില്ലെന്ന് അധികൃതർ അറിയിച്ചു
ദുബൈ: മീഡിയവൺ സ്റ്റാർഷെഫ് പാചക മത്സരങ്ങള്‍ മാർച്ച് മൂന്നിലേക്ക് മാറ്റി. ദുബൈ വാട്ടർഫ്രണ്ട് മാർക്കറ്റിൽ നാളെ നടക്കാനിരുന്ന മത്സരങ്ങളാണ് കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് മാറ്റിയത്. തിയതി നീട്ടിയെങ്കിലും മത്സരാർഥികളുടെ പുതിയ രജിസ്ട്രേഷൻ സ്വീകരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
ദുബൈ വാട്ടർഫ്രണ്ട് മാർക്കറ്റിൽ ഫെബ്രുവരി 18നാണ് നേരത്തേ മത്സരങ്ങള്‍ നിശ്ചയിച്ചത്. പാചക പ്രതിഭകളെ കണ്ടെത്താനുള്ള സ്റ്റാർഷെഫ്, ഗ്രൂപ്പുകൾ മാറ്റുരക്കുന്ന ടേസ്റ്റി സ്ക്വാഡ്, കുട്ടികൾക്കായി ജൂനിയർ ഷെഫ് എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായാണ് മത്സരം. ദുബൈ തീരത്ത് കാറ്റ് ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് തിയതി മാറ്റം.
പുതിയ മത്സരാർഥികൾക്ക് അവസരം നൽകുന്നില്ലെങ്കിലും പ്രമുഖ ഷെഫുമാർ സംവദിക്കുന്ന ഷെഫ് തീയേറ്റർ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അടുത്ത ദിവസങ്ങളിൽ രജിസട്രേഷൻ തുടരാം. 25,000 ദിർഹത്തോളം സമ്മാനതുകയുള്ള മൽസരങ്ങളുടെ മുഖ്യപ്രയോജകർ നെല്ലറ ഫുഡ്സാണ്.