ദേശീയ ദിനാഘോഷം: 1500 തടവുകാരെ മോചിപ്പിച്ച്​ യു.എ.ഇ

ഗുരുതര കുറ്റകൃത്യങ്ങൾ അല്ലാത്ത കേസുകളിൽ ഉൾപ്പെട്ടവർക്കാണ്​ മോചനം

Update: 2022-11-29 18:56 GMT
Advertising

ദേശീയ ദിനം പ്രമാണിച്ച്​ യു.എ.ഇയിലെ രണ്ടായിരത്തിലേറെ തടവുകാരെ മോചിപ്പിക്കാൻ നിർദേശം. ഗുരുതര കുറ്റകൃത്യങ്ങൾ അല്ലാത്ത കേസുകളിൽ ഉൾപ്പെട്ടവർക്കാണ്​ മോചനം. മോചന നടപടികൾക്ക്​ തുടക്കം കുറിച്ചതായി അധികൃതർ വ്യക്​തമാക്കി.

1530 തടവുകാരെ മോചിപ്പിക്കാനാണ്​ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ് ​ബിൻ സായിദ് ​ആൽ നഹ്​യാൻ നിർദേശം നൽകിയത്​. വിവിധ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിച്ച മാപ്പ് നൽകിയ തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനും ശൈഖ് ​മുഹമ്മദ്​ ആഹ്വാനം ചെയ്തു. തടവുകാർക്ക് ​പുനരാലോചന നടത്താനും പുതിയ ജീവിതം നയിക്കാനും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്​ മോചനം.

കൂടുതൽ  തടവുകാരെ മോചിപ്പിച്ച്​ ഷാർജ, ഫുജൈറ ഭരണാധികാരികളും ഉത്തരവിട്ടു. ഷാർജ എമിറേറ്റിലെ 333ഉം ഫുജൈറയിലെ 153ഉം തടവുകാരെയാണ് ​ദേശീയദിനം പ്രമാണിച്ച്​ മോചിപ്പിക്കുന്നത്​. ഇത്​ സംബന്ധിച്ച്​ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ​ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ​അൽ ഖാസിമി, സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ്​ ഹമദ് ​ബിൻ മുഹമ്മദ് ​അൽ ഷർഖിയും ഉത്തരവിറക്കി. എല്ലാ വർഷങ്ങളിലും ആഘോഷ ദിനങ്ങളോടനുബന്ധിച്ച്​ യു.എ.ഇഭരണാധികാരികൾ തടവുകാരെ മോചിപ്പിക്കാറുണ്ട്​. മലയാളികൾ അടക്കം നിരവധി പ്രവാസികളാണ്​ ഇതിന്‍റെ ഗുണഭോക്​താക്കൾ.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News