എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്ത ഭിന്നതക്ക് പരിഹാരം
യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ എണ്ണ ഉല്‍പാദനത്തില്‍ 2022 ഓടെ വര്‍ധന വരുത്താനും ഒപെക് യോഗത്തില്‍ ധാരണയായി.
Update: 2021-07-18 18:34 GMT
എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ 'ഒപെക്' അംഗങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. ഒപെകിനുള്ളിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചതായി യു.എ.ഇ എണ്ണവകുപ്പ് മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂഇ അറിയിച്ചു. ഇതുപ്രകാരം അടുത്തമാസം മുതല്‍ ഉല്‍പാദന വര്‍ധന നടപ്പാക്കും. യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ എണ്ണ ഉല്‍പാദനത്തില്‍ 2022 ഓടെ വര്‍ധന വരുത്താനും ഒപെക് യോഗത്തില്‍ ധാരണയായി. ആഗോള വിപണിയില്‍ എണ്ണവില കുറയാന്‍ ഒപെക് തീരുമാനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.