യു.എ.ഇയിൽ ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിന്​ നിരക്ക്​ കൂടും

ഇന്ധന വിലയിലെ മാറ്റം വിവിധ എമിറേറ്റുകളിലെ ടാക്സി ചാർജുകളിൽ പ്രതിഫലിക്കും

Update: 2024-03-31 18:59 GMT
Editor : rishad | By : Web Desk
Advertising

ദുബൈ: യു.എ.ഇയിൽ ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോളിന്​ നിരക്ക്​ കൂടും. എന്നാൽ ഡീസലിന്​ നിരക്കിൽ കുറവാണ്​​ രേഖപ്പെടുത്തിയിരിക്കുന്നത്​. 

യു.എ.ഇ, ഇന്ധന വില നിർണ്ണയ സമിതിയാണ് വില പുനർനിശ്ചയിച്ചത്​. പുതിയ വില തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. തുടർച്ചയായ രണ്ടാം മാസമാണ്​ പെട്രോളിന്​ നേരിയ വർധന​ രേഖപ്പെടുത്തുന്നത്​. പെട്രോളിന് 12 ഫിൽസ്​ വരെയാണ്​ ഇത്തവണ കൂടിയിട്ടുള്ളത്​. ഡീസലിന്​ 7 ഫിൽസാണ്​ കുറഞ്ഞത്​​.

സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് 3.03 ദിർഹമായിരുന്നത്​ ഇതോടെ 3.15ഫിൽസായി. കഴിഞ്ഞ മാസം 2.92 ദിർഹമായിരുന്ന സ്പെഷ്യൽ 95 പെട്രോളിന് ഇത്തവണ വില 3.03ദിർഹമായി. ഇ പ്ലസ് 91 ലിറ്ററിന് 2.96 ദിർഹമായാണ് വർധിച്ചത്. കഴിഞ്ഞ മാസം ഇതിന് 2.85 ദിർഹമായിരുന്നു നിരക്ക്​.

ഡീസൽ ലിറ്ററിന് 3.16 ദിർഹമായിരുന്നത്​ 3.09 ദിർഹമായി കുറഞ്ഞിരിക്കുകയാണ്​. ഇന്ധനവിലയിലെ മാറ്റം വിവിധ എമിറേറ്റുകളിലെ ടാക്സി ചാർജുകളിൽ പ്രതിഫലിക്കും. 


Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News