യു.എ.ഇയിലെ സർക്കാർ സേവന കേന്ദ്രങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും; റേറ്റിങ് റിപ്പോർട്ട് പുറത്ത്
124 സേവന കേന്ദ്രങ്ങളുടെ സ്റ്റാർ റേറ്റിങാണ് പരസ്യപ്പെടുത്തിയത്
ദുബൈ: യു.എ.ഇയിലെ വിവിധ സർക്കാർ സേവന കേന്ദ്രങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വിലയിരുത്തി തയ്യാറാക്കിയ റേറ്റിങ് റിപ്പോർട്ട് പുറത്ത്. 124 സേവന കേന്ദ്രങ്ങളുടെ സ്റ്റാർ റേറ്റിങാണ് പരസ്യപ്പെടുത്തിയത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്മുഹമ്മദ്ബിൻ റാശിദ്ആൽ മക്തൂമാണ് ഇതിന് അംഗീകാരം നൽകിയത്.
ആറ് സേവന കേന്ദ്രങ്ങളാണ് പട്ടികയിൽ സിക്സ്സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയത്. ഏറ്റവും മികച്ച സേവനമാണ് ഇവിടങ്ങളിൽ രേഖപ്പെടുത്തിയത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, ആൻഡ്പോർട്സ്സെക്യൂരിറ്റി എന്നിവക്കൊപ്പം ആഭ്യന്തരമന്ത്രാലയത്തിന്‍റെ മൂന്ന്വീതം കേന്ദ്രങ്ങളാണ് ആദ്യ സ്ഥാനങ്ങളിലെത്തിയത്. അൽ ദഫ്രറയിലെ ഐ.സി.പി കേന്ദ്രംകഴിഞ്ഞ തവണത്തെ ഫോർ റേറ്റിങിൽ നിന്നാണ് സിക്സ് റേറ്റിങിലേക്ക് ഉയർന്നത്. അതിനിടെ ഏറ്റവും കുറഞ്ഞ റേറ്റിങ് രേഖപ്പെടുത്തിയ കൽബ ആശുപത്രിയിലെ സേവന കേന്ദ്രം ഡയറക്ടറെ മാറ്റാൻ ശൈഖ്മുഹമ്മദ്നിർദേശം നൽകി.
എമിറേറ്റ്സ്ഹെൽത്സർവീസസ്ഡയറക്ടർ ജനറലിനോട്കൽബ ആശുപത്രിയിൽ ഒരു മാസം പ്രവർത്തിക്കാനും സേവനം മെച്ചപ്പെടുത്താനും നിർദേശിക്കുകയും ചെയ്തു. റാസൽഖൈമയിലെ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തിന്‍റെ സേവന കേന്ദ്രവുംഏറ്റവും മോശം പ്രകടനം നടത്തിയവയിൽ ഉൾപ്പെടും. മന്ത്രാലയങ്ങളിലും കാൾ സെന്‍റററുകളിലും പ്രവർത്തിക്കുന്ന സേവന കേന്ദ്രങ്ങളും ഡിജിറ്റൽ സേവനങ്ങളും ഇക്കുറി റേറ്റിങിൽ ഉൾപ്പെട്ടിട്ടുണ്ട്.