അബൂദബിയിൽ 3 ദിവസം മഴക്ക് സാധ്യത; ദുരന്തനിവാരണ സമിതി അടിയന്തരയോഗം വിളിച്ചു

ജാഗ്രത പാലിക്കാൻ സർക്കാർ മുന്നറിയിപ്പ്

Update: 2022-08-13 18:13 GMT
Advertising

അബൂദബിയിൽ നാളെ മുതൽ മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മഴക്കെടുതി നേരിടാൻ ദേശീയ ദുരന്തനിവാരണ സമിതി വിവിധ സർക്കാർ വകുപ്പുകളുടെ അടിയന്തര യോഗം വിളിച്ചു. ജാഗ്രത പാലിക്കാൻ പൊതു ജനങ്ങൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകി.

അറബികടലിൽ രൂപം കൊള്ളുന്ന ന്യൂനമർദം യു എ ഇയുടെ തെക്ക് കിഴക്കൻ മേഖലയിൽ ഈമാസം 18 വരെ ശക്തമായ മഴക്ക് കാരണമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അബൂദബി നഗരത്തിലുൾപ്പെടെ മഴ കനക്കും എന്നാണ് കണക്കാക്കുന്നത്. മഴവെള്ളപാച്ചലുകളിൽ നിന്ന് അകലം പാലിക്കണമെന്നും താഴ് വരകളിലും വെള്ളകെട്ടുകളിലും വാഹനമിറക്കരുതെന്നും അബൂദബി മീഡിയ ഓഫീസും ദുരന്തനിവാരണ സമിതിയും ജാഗ്രതാ നിർദേശം നൽകുന്നുണ്ട്.

മഴശക്തമായ സമയങ്ങളിൽ യാത്ര പരമാവധി ഒഴിവാക്കുക. അത്യാവശ്യങ്ങൾക്ക് മാത്രം വാഹനങ്ങളിൽ പുറത്തിറങ്ങുക. ദൂരക്കാഴ്ച കുറയുന്ന സാഹചര്യങ്ങളിൽ പകൽ സമയത്തും ലോ ബീം ലൈറ്റ് തെളിക്കുക തുടങ്ങിയ മുന്നറിയിപ്പുകളാണ് അബൂദബി മീഡിയ ഓഫീസ് നൽകുന്നത്. അടിയന്തര ഘട്ടങ്ങൾ നേരിടാൻ രാജ്യത്തെ മുഴുവൻ സർക്കാർ സംവിധാനങ്ങളും സജ്ജമാണെന്ന് യു എ ഇ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജനങ്ങളുടെ സുരക്ഷക്ക് മുൻഗണന നൽകണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News