ദുബൈ ഫിറ്റ്​നസ്​ ചലഞ്ച്​ ഓൺലൈൻ രജിസ്​ട്രേഷൻ ആരംഭിച്ചു

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ ചലഞ്ച് നടക്കുന്നത്

Update: 2023-10-04 19:27 GMT
Editor : Shaheer | By : Web Desk
Advertising

ദുബൈ: ഒരുമാസം നീണ്ടു നിൽക്കുന്ന ദുബൈ ഫിറ്റ്​നസ് ​ചലഞ്ചി​ന്റെ ഏഴാമത്​ എഡിഷനിൽ പ​ങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്​ട്രേഷന് ​തുടക്കം. ഒക്​ടോബർ 28 മുതൽ നവംബർ 26 വരെയാണ്​ ചലഞ്ച്​. സ്വദേശികൾക്കും വിദേശികൾക്കും ചലഞ്ചിൽ പങ്കെടുക്കാം.

dubaifitnesschallenge.com എന്ന വെബ്​ലിങ്കിൽ പ്രവേശിച്ച്​​ രജിസ്​ട്രേഷൻ നടപടികൾ പൂർത്തീകരിക്കാം​. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ ചലഞ്ച് നടക്കുന്നത്​. ദുബൈ കിരീടവകാശിയും എക്സിക്യുട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ് ​ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം 2017ൽ തുടക്കം കുറിച്ച സംരംഭമാണിത്​. ഒരുമാസം നീണ്ടുനിൽക്കുന്ന 30 മിനിറ്റ്​ വ്യായാമത്തിന്​ ചെലവഴിക്കുകയാണ്​ ചലഞ്ചിൽ പ​ങ്കെടുക്കുന്നവർ ചെയ്യേണ്ടത്​. ഈ കാലയളവിനിടയിൽ വ്യത്യസ്തങ്ങളായ പരിപാടികളും സംഘടിപ്പിക്കും. നടത്തം, ടീം സ്​പോർട്​സ്​, പാഡ്​ൽ ബോർഡിങ്​, ഗ്രൂപ്പ്​ ഫിറ്റ്​നസ് ​ക്ലാസുകൾ, ഫുട്​ബോൾ, യോഗ, സൈക്ലിങ്​ തുടങ്ങിയവ ഇതിന്‍റെ ഭാഗമായിരിക്കും.

Full View

ജീവിക്കാനും ജോലിചെയ്യാനും സന്ദർശിക്കാനും ഏറ്റവും മികച്ച സ്ഥലമെന്ന നിലയിൽ ദുബൈയുടെ പദവി ഉയർത്തുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ്​​ പദ്ധതി നടപ്പാക്കുന്നത്​.

Summary: Online registration to participate in the 7th edition of the month-long Dubai Fitness Challenge is open

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News