ട്രക്കിനുള്ളില്‍ പുകവലി; സൗദിയില്‍ 6000 ഡ്രൈവര്‍മാര്‍ക്ക് പിഴ

പൊതുഗതാഗത അതോറിറ്റിയാണ് കണക്കുകള്‍ പുറത്ത് വിട്ടത്

Update: 2023-05-09 18:23 GMT
Advertising

റിയാദ്: സൗദിയില്‍ ട്രക്കിനുള്ളില്‍ പുകവലിച്ച ആറായിരത്തിലേറെ ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തി. പൊതുഗതാഗത അതോറിറ്റിയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. സാധാരണ ട്രക്കുകളില്‍ പുകവലിച്ചാല്‍ അഞ്ഞൂറ് റിയാലും അപകടകരമായ വസ്തുക്കള്‍ കൊണ്ട് പോകുന്ന ട്രക്കുകളില്‍ പുകവലിച്ചാല്‍ ആയിരം റിയാലുമാണ് പിഴ. പൊതു ഗതാഗത അതോറിറ്റി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി നിയമ ലംഘനം നടത്തിയവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

ഡ്രൈവിംഗിനിടെ ട്രക്കുകളില്‍ പുകവലി നടത്തിയ സംഭവത്തില്‍ 6300 പേര്‍ക്കെതിരെ പിഴ ചുമത്തിയതായി അതോറിറ്റി പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് ഇത്രയും പേര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ഡ്രൈവിംഗിനിടെ ട്രക്കിനുള്ളില്‍ ഡ്രൈവര്‍ പുകവലിക്കുക, കൂടെയുള്ള യാത്രക്കാരെ പുകവലിക്കാന്‍ അനുവദിക്കുക തുടങ്ങിയ ലംഘനങ്ങളിലാണ് പിഴ. സൗദിയില്‍ ട്രാഫിക് ചട്ടങ്ങളനുസരിച്ച് സാധാരണ ട്രക്കുകളില്‍ പുകവലിച്ചാല്‍ അഞ്ഞൂറ് റിയാലും അപകടകരമായ വസ്തുക്കള്‍ കൊണ്ട് പോകുന്ന ട്രക്കുകള്‍കുള്ളില്‍ പുകവലിച്ചാല്‍ ആയിരം റിയാലുമാണ് പിഴ. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ ഇരട്ടി പിഴയൊടുക്കേണ്ടി വരും.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News