എമിറേറ്റ്​സ്​ റെഡ്​ക്രസന്‍റിന്‍റെ​ മേൽനോട്ടത്തില്‍ ഗസ്സയിലേക്ക്​ യു.എ.ഇയുടെ കൂടുതൽ സഹായം

ഭക്ഷ്യ കിറ്റുകൾ, ടെന്റുകൾ എന്നിവയാണ്​പ്രധാനമായും കുട്ടികൾക്കും സ്ത്രീകൾക്കുമായി എത്തിച്ചത്

Update: 2024-01-25 18:59 GMT
Advertising

ഇസ്രയേൽ ആക്രമണത്തിൽ ദുരിതത്തിലായ ഗസ്സയിൽ കൂടുതൽ മാനുഷിക സഹായമെത്തിച്ച്​എമിറേറ്റ്സ്​റെഡ്​ക്രസന്‍റ്​. ഭക്ഷ്യ കിറ്റുകൾ, ടെന്റുകൾ എന്നിവയാണ്​പ്രധാനമായും കുട്ടികൾക്കും സ്ത്രീകൾക്കുമായി എത്തിച്ചത്​. കുടിവെള്ള വിതരണം ഉൾപ്പെടെയുള്ള പദ്ധതികളുടെ വിപുലീകരണവും ഗസ്സയിൽ യു.എ.ഇ ലക്ഷ്യമിടുന്നുണ്ട്.മൂന്ന്​ ലക്ഷത്തിലേറെപേർക്ക്​ഇതിനകം സഹായം ഉപകാര​പ്പെട്ടതായി യു.എ.ഇയുടെഔദ്യോഗിക ജീവകാരുണ്യ സംരംഭമായ എമിറേറ്റ്​സ്​റെഡ്​ക്രസന്‍റ്​വൃത്തങ്ങൾ അറിയിച്ചു.

ഗസ്സയിലെറഫ, ഖാൻ യൂനിസ്​, സെൻട്രൽ ഗസ്സ എന്നിവിടങ്ങളിലായി 11ചാരിറ്റി കിച്ചണുകളും എജൻസിക്ക്​ചുവടെ പ്രവർത്തിക്കുന്നുണ്ട്​. യു.എ.ഇപ്രസിഡന്‍റ്​ശൈഖ്​മുഹമ്മദ്​ബിൻ സായിദ്​ആൽ നഹ്​യാൻപ്രഖ്യാപിച്ച ഗാലന്‍റ്​നൈറ്റ്​-3 ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണ്​റെഡ്​ക്രസന്‍റ്​വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത്​. ഇതിനകം 16ലക്ഷം വസ്ത്രങ്ങളും പുതപ്പുകളും ഗസ്സയിൽ എത്തിക്കാൻ ഏജൻസിക്കായി.

ശൈത്യകാലം മുൻനിർത്തി എല്ലാ ദുരിതബാധിതർക്കും കമ്പിളിവസ്​ത്രങ്ങളും മറ്റും ലഭ്യമാക്കാനുള്ള തിരക്കിട്ട നീക്കമാണ്​ നടന്നു വരുന്നത്​. യു.എ.ഇ ആവിഷ്​കരിച്ച ഗസ്സയിലെ ഫീൽഡ്​ ആശുപത്രികളിലേക്ക്​ കൂടുതൽ ആരോഗ്യ പ്രവർത്തകരെ വരും ദിവസങ്ങളിൽ എത്തിക്കാനും പദ്ധതിയുണ്ട്​.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News