മൂന്ന് മാസം മുമ്പ് ദുബൈയിൽ കാണാതായ വടകര സ്വദേശിയുടെ മൃതദേഹം മോർച്ചറിയിൽ
കോഴിക്കോട് വടകര സ്വദേശി അമൽ സതീഷിന്റെ മൃതദേഹമാണ് പോലിസ് മോർച്ചറിയിൽ കണ്ടെത്തിയത്.
Update: 2023-02-18 10:26 GMT
Amal Satheesh
ദുബൈ: മൂന്ന് മാസം മുമ്പ് ദുബൈയിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം മോർച്ചറിയിൽ കണ്ടെത്തി. കോഴിക്കോട് വടകര സ്വദേശി അമൽ സതീഷിന്റെ മൃതദേഹമാണ് പോലിസ് മോർച്ചറിയിൽ കണ്ടെത്തിയത്. 29 വയസായിരുന്നു. കഴിഞ്ഞവർഷം ഒക്ടോബർ 20 നാണ് അമലിനെ കാണാതായത്.
രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തെ ദുബൈ റാശിദിയയിലെ ആളൊഴിഞ്ഞ വില്ലയിൽ മരിച്ചനിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. മൃതദേഹം പിന്നീട് മോർച്ചറിയിലേക്ക് മാറ്റി. കാണാതായ മകനെ തേടി കഴിഞ്ഞ മാസം ദുബൈയിൽ എത്തിയ അമലിന്റെ പിതാവ് കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് മടങ്ങിയത്. മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവർത്തകർ.