ബ്രിട്ട്​കോവേഴ്​സ് ആപ്ലിക്കേഷന്‍ പുറത്തിറങ്ങി

ബ്രിട്കോ ആൻറ്​ ബ്രിഡ്കോ തയാറാക്കിയ ആപ്പിന്റെ ഉദ്ഘാടനം യൂനിവേഴ്സിറ്റി ഓഫ്​ ദുബൈ പ്രസിഡൻറ്​ ഡോ. ഈസ എം ബസ്തകി നിർവഹിച്ചു

Update: 2023-05-09 19:07 GMT
Advertising

യു.എ.ഇ: മൊബൈൽ ഫോൺ റിപ്പയറിങ്ങുമായി ബന്ധപ്പെട്ട ലോകത്തെ പ്രഥമ മെറ്റവേഴ്സ്​ ആപ്ലിക്കേഷൻ പുറത്തിറങ്ങി. ബ്രിട്കോ ആൻറ്​ ബ്രിഡ്കോ തയാറാക്കിയ ആപ്പിന്റെ ഉദ്ഘാടനം യൂനിവേഴ്സിറ്റി ഓഫ്​ ദുബൈ പ്രസിഡൻറ്​ ഡോ. ഈസ എം ബസ്തകി നിർവഹിച്ചു. നിരവധി രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഉദ്ഘാടനം.

ബ്രിട്ട്​കോവേഴ്​സ്​ എന്ന പേരിലാണ്​​ പുതിയ ആപ്ലിക്കേഷൻ. മൊബൈൽ ഫോൺ റിപ്പയറിങ്​ പഠിക്കാൻ ആഗ്രഹിക്കുന്ന ആർക്കും​ മെറ്റവേഴ്​സി​െൻറ വിസ്​മയ ദൃശ്യാനുഭവത്തിലൂടെ അതിന്​ അവസരം ഒരുക്കുന്നതാണ്​​ ഈ ആപ്ലിക്കേഷൻ. ത്രീ ഡി മോഡൽ പഠന സൗകര്യത്തിലൂടെ വെർച്വലായി തന്നെ മൊബൈൽ റിപ്പയിറിങ്​ പഠിക്കാൻ ആളുക​ളെ ഇതു പ്രാപ്​തമാക്കും. സൗജന്യാമായാണ്​ റിപ്പയറിങ്​ പരിശീലനം നൽകുകയെന്ന്​ ബ്രിട്ട്​കോ ആൻറ്​ ബ്രിഡ്​കോ മാനേജിങ്​ ഡയരക്​ടർ മുത്തു കോഴിച്ചെന ദുബൈയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സ്​ഥാപനത്തി​ന്‍റെ ദുബൈ ഇൻസ്​റ്റിറ്റ്യട്ടാണ്​ ബ്രിട്​കോവേഴ്​സ്​ അവതരിപ്പിക്കുന്നത്​. എക്​സ്​ ആർ ഹൊറൈസൺ ആണ്​ ഇത്​ വികസിപ്പിച്ചെടുത്തത്​. സൈഡ്​ ക്വസ്​റ്റ്​ ആപ്പ്​ ലാബിൽ നിന്ന്​ ഇതു ഡൗൺലോഡ്​ ചെയ്യാം. മാറുന്ന കാലത്തി​ന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം പുതിയ സ​​ങ്കേതങ്ങളിലൂടെ തൊഴിലവസരം വർധിപ്പിക്കുക കൂടി ലക്ഷ്യമാണെന്ന്​ ബന്​ധപ്പെട്ടവർ അറിയിച്ചു. വി.പി.എ കുട്ടി, മുജീബ്​ പുല്ലൂർതൊടി, മുഹമ്മദ്​ ഷാരിഖ്​, ഡെൻസിൽ ആൻറണി എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News