ദുബൈയിൽ വാഹനാപകടം; രണ്ടു മലയാളികൾ മരിച്ചു

ദുബൈ എമിറേറ്റ്‌സ് റോഡിൽ മലയാളികൾ സഞ്ചരിച്ച പിക്കപ് വാനിൽ ട്രെയ്ലർ വന്നിടിച്ചാണ് അപകടമുണ്ടായത്

Update: 2022-08-03 15:49 GMT
Advertising

ദുബൈയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു.  കോഴിക്കോട് കൊയിലാണ്ടി സ്വദേശി വനിക പീടികയിൽ ലത്തീഫ് (46), തലശ്ശേരി അരയിലകത്തു പുതിയപുര മുഹമ്മദ് അർഷാദ് (54) എന്നിവരാണ് മരിച്ചത്. ദുബൈ എമിറേറ്റ്‌സ് റോഡിൽ മലയാളികൾ സഞ്ചരിച്ച പിക്കപ് വാനിൽ ട്രെയ്ലർ വന്നിടിച്ചാണ് അപകടമുണ്ടായത്.

ഉച്ചയോടെയാണ് അപകടം ഉണ്ടായത്. രണ്ടുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം ഷാർജ അൽകാസ്മിയ ആശുപത്രിയിൽ സൂക്ഷിച്ചിക്കുകയാണ്. മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സന്നദ്ധ സംഘടനകൾ.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News