യുഎഇ ഇന്ത്യൻ സ്കൂളുകളിൾ വിദ്യാർഥി പ്രവേശനത്തിൽ കുതിപ്പ്; പ്രവാസി കുടുംബങ്ങളുടെ മടക്കം ​ഗുണമായി

പ്രാഥമിക ക്ലാസുകളിലാണ്​ ഏറ്റവും കൂടുതൽ അപേക്ഷകർ.

Update: 2023-04-09 19:46 GMT
Advertising

ദുബൈ: കോവിഡിന് ശേഷമുള്ള യുഎഇയിലെ സ്കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധന. മുൻ വർഷങ്ങളെ അപേക്ഷിച്ച് 16 ശതമാനത്തിൽ കൂടുതൽ കുട്ടികൾ എല്ലാ വിഭാഗത്തിലും പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്​. പ്രാഥമിക ക്ലാസുകളിലാണ്​ ഏറ്റവും കൂടുതൽ അപേക്ഷകർ.

കോവിഡ്​ സമയത്ത്​​ സ്വന്തം നാടുകളിലേക്ക്​ മടങ്ങിയ കുടുംബങ്ങൾ തിരിച്ചെത്തിയതും ഗോൾഡൻ വിസ അടക്കമുള്ള സൗകര്യങ്ങൾ കൂടുതൽ പേരെ രാജ്യത്തേക്ക്​ ആകർഷിച്ചതുമാണ്​ വിദ്യാർഥി പ്രവേശനത്തിൽ മികച്ച പ്രതികരണം സൃഷ്​ടിച്ചതെന്നാണ്​ വിലയിരുത്തൽ.​ ദുബൈ, ഷാർജ എന്നിവിടങ്ങളിലെ ഇന്ത്യൻ സ്കൂളുകളിലും വലിയ രീതിയിൽ കുട്ടികളുടെ പ്രവേശനം ഇത്തവണയുണ്ടായി.

അൽ ഗുബൈബയിലെ ഷാർജ ഇന്ത്യൻ സ്കൂളിൽ കെ.ജി-1 അഡ്​മിഷന്​ മാത്രം 2000 അപേക്ഷകൾ ലഭിച്ചതായി പ്രിൻസിപ്പൽ‍ പ്രമോദ് ​മഹാജൻ പറഞ്ഞു. കുട്ടികൾക്ക്​ നറുക്കെടുപ്പിലൂടെയാണ് ഇവിടെ പ്രവേശനം നൽകിയത്​. ഗ്രേഡ്​-11ലും നിരവധി വിദ്യാർഥികളുടെ അപേക്ഷ ലഭിച്ചിരുന്നു. കുട്ടികൾക്ക്​ എൻട്രൻസ്​ പരീക്ഷ നടത്തിയാണ്​ ​ഗ്രേഡ്​-11ലേക്ക് ​അഡ്​മിഷൻ നൽകുന്നത്​.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികളുടെ അപേക്ഷകളിൽ 25 ശതമാനം വർധനവുണ്ടായതായി ദുബൈയിലെ പ്രധാന സി.ബി.എസ്​.ഇ സ്കൂളുകളിലൊന്നായ 'ദ ഇന്ത്യൻ അക്കാദമി' അധികൃതർ വ്യക്തമാക്കി. ദുബൈയിലെ സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കുന്ന കെ.എച്ച്​.ഡി.എയുടെ അനുമതിയുണ്ടായിട്ടും പല ഇന്ത്യൻ സ്കൂളുകളും ഫീസ്വ ർധിപ്പിച്ചിട്ടില്ല. ഇത്​ സാധാരണക്കാരായ രക്ഷിതാക്കൾക്ക്​ ഗുണകരമായി.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News