ഗസ്സയിലെ ജനങ്ങൾക്ക് വീണ്ടും സഹായം ഒരുക്കി യു.എ.ഇ
ഭക്ഷ്യോൽപന്നങ്ങൾ വീണ്ടും എയർഡ്രോപ്പ് ചെയ്തു
ദുബൈ: ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കു വേണ്ടി വീണ്ടും സഹായം ഒരുക്കി യു.എ.ഇ. ഭക്ഷ്യോൽപന്നങ്ങൾ എയർഡ്രോപ്പ് ചെയ്തതിനു പുറമെ കൂടുതൽ ജീവകാരുണ്യ സഹായം കരമാർഗം എത്തിക്കാനും യു.എ.ഇക്ക് കഴിഞ്ഞു. യു.എ.ഇ ആവിഷ്കരിച്ച ഗാലൻറ് നൈറ്റ് ത്രീ പദ്ധതിയുടെ ഭാഗമായാണ് ജീവകാരുണ്യ പ്രവർത്തനം
പുതുതായി 82 ടൺ ഭക്ഷ്യോൽപന്നങ്ങളും മറ്റുമാണ് വടക്കൻ ഗസ്സയിലെ ദുരിതബാധിതർക്കു വേണ്ടി യു.എ.ഇ വിമാനങ്ങൾ എയർഡ്രാപ്പ് ചെയ്തത്. 'നൻമയുടെ പക്ഷികൾ' എന്ന പേരിലാണ്യു.എ.ഇയുടെ സഹായ വിതരണം. രണ്ട് സി 17 എയർഫോഴ്സ് വിമാനങ്ങളിലായാണ് എയർഡോപ്പ് നടന്നത്.
ഇതോടെ വടക്കൻ ഗസ്സയിൽ എയർഡ്രോപ്പ് ചെയ്ത ഭക്ഷ്യോൽപന്നങ്ങളുടെ അ്വ് 989 ടൺ ആയി. ഇതിനു പുറമെ ഗസ്സയിലെ സ്ത്രീകൾക്കും കുട്ടികൾക്കുമായി കൂടുതൽ ഉൽപന്നങ്ങൾ എത്തിക്കാനും യു.എ.ഇ സന്നദ്ധ സംഘത്തിനായി. ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്ന സത്രീകളുടെയും കുട്ടികളുടെയും ആവശ്യകത മുന്നിൽ കണ്ടാണ് സഹായ വിതരണമെന്ന് എമിറേറ്റ്സ് റെഡ് ക്രസൻറ് സെക്രട്ടറി ജനറൽ ഹമൂദ് അബ്ദുല്ല അൽ ജുനൈബി പറഞ്ഞു.
ദൈംദിനാവശ്യങ്ങൾ മുൻനിർത്തിയുള്ള ഉൽപന്നങ്ങളാണ്കൂടുതലായും വിതരണം ചെയ്തത് പ്രതികൂല സാഹചര്യത്തിലും പരമാവധി സഹായം ഗസ്സയിൽ എത്തിക്കാൻ നീക്കം തുടരുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു