സ്വദേശി ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കുന്ന കമ്പനികൾക്കെതിരെ മുന്നറിയിപ്പുമായി യു.എ.ഇ

2026-ഓടെ സ്വകാര്യ മേഖലയിൽ 10 ശതമാനം ഇമാറാത്തിവത്കരണം എന്നതാണ് യു.എ.ഇ സർക്കാരിന്‍റെ ലക്ഷ്യം

Update: 2022-11-26 18:25 GMT
Advertising

സ്വദേശി ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കുന്ന കമ്പനികൾക്കെതിരെ മുന്നറിയിപ്പുമായി യു.എ.ഇ.ഇത്തരം സ്ഥാപനങ്ങൾക്ക് എതിരെ കടുത്ത നടപടിയെടുക്കുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

യു എ ഇയിൽ ഇമാറാത്തി ജീവനക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ ചില ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. എന്നാൽ, ആനുകൂല്യത്തിന്‍റെ മറപിടിച്ച് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി അബ്ദുൽ റഹ്മാൻ അൽ അവാർ ചൂണ്ടിക്കാട്ടി. തൊഴിൽ മേഖലയിലെ സ്വദേശിവത്കരണം സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇമാറാത്തിവത്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും നിർദേശങ്ങളും ദുരുപയോഗം ചെയ്യരുത്. ഇത്തരം നടപടികളെ കർശനമായി കൈകാര്യം ചെയ്യുമെന്ന് കടുത്ത ഭാഷയിൽ മന്ത്രി മുന്നറിയിപ്പ് നൽകി.

2026-ഓടെ സ്വകാര്യ മേഖലയിൽ 10 ശതമാനം ഇമാറാത്തിവത്കരണം എന്നതാണ് യു.എ.ഇ സർക്കാരിന്‍റെ ലക്ഷ്യം. അടുത്തവർഷം ജനുവരിയോടെ രണ്ട് ശതമാനം പൂർത്തിയാക്കിയിരിക്കണം. കൂടുതൽ സ്വദേശികളെ നിയമിക്കുന്ന കമ്പനികൾക്ക് വർക്ക് പെർമിറ്റ് ഫീസിലും മറ്റും ഇളവുണ്ട്. ഒപ്പം അടുത്തവർഷം സ്വദേശികളുടെ ശമ്പളം വർധിപ്പിക്കുന്നുണ്ട്, ഇതിന്‍റെ മറപിടിച്ചാണ് കമ്പനികൾ യു.എ.ഇ പൗരൻമാരുടെ ശമ്പളം വെട്ടിക്കുറക്കുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News