ചൊവ്വയില്‍ ജീവവായു സാന്നിധ്യം; പുതിയ വിവരങ്ങള്‍ പങ്കുവെച്ച് ഹോപ്പ് പ്രോബ്

നേരത്തേ ചൊവ്വയുടെ അന്തരീക്ഷത്തിലെ രാത്രികാല പ്രഭയെ കുറിച്ചും സുപ്രധാനവിവരങ്ങള്‍ ഹോപ്പ് പ്രോബ് പുറത്തുവിട്ടിരുന്നു.

Update: 2021-10-09 17:37 GMT
Editor : abs | By : Web Desk
Advertising

ചൊവ്വാഗ്രഹത്തില്‍ പ്രതീക്ഷിച്ചതിലേറെ ഓക്‌സിജന്‍ ശേഖരുണ്ടെന്ന് കണ്ടെത്തല്‍. യുഎഇയുടെ പര്യവേഷണ പേടകമായ ഹോപ്പ് പ്രോബാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. ഹോപ്പ് പ്രോബ് പുറത്തുവിട്ട പുതിയ ചിത്രങ്ങളും വിവരങ്ങളും യുഎ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദാണ് പങ്കുവെച്ചത്. ഹോപ്പ് പ്രോബ് പങ്കുവെച്ച പുതിയ വിവരങ്ങള്‍ കൂടുതലും ചൊവ്വാ ഉപരിതലത്തിലെ വാതകങ്ങളുടെ സ്വഭാവത്തെ കുറിച്ചുള്ളതാണ്.

പകല്‍സമയത്ത് വ്യക്തമാകുന്ന ചൊവ്വയുടെ ഉപരിതലത്തില്‍ അല്‍ട്രാവയലറ്റ് സ്പ്രക്ട്രോമീറ്റര്‍ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തില്‍ ഉപരിതലത്തില്‍ വലിയ ഓക്‌സിജന്‍ സാന്നിധ്യത്തിന്റെ സൂചനകള്‍ നല്‍കുന്ന ചിത്രങ്ങളാണ് ലഭ്യമായതെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ഇതുവരെ കണക്കാക്കിയിരുന്നതിനേക്കാള്‍ വലിയ അളവില്‍ ഓക്‌സിജന്‍ സാന്നിധ്യം വ്യക്തമാക്കുകയാണ് ഹോപ്പ് പ്രോബിന്റെ പര്യവേഷണമെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്ന വിവരങ്ങള്‍ ഹോപ്പ് പ്രോബ് ലഭ്യമാക്കാന്‍ സാധ്യതയുണ്ട്. നേരത്തേ ചൊവ്വയുടെ അന്തരീക്ഷത്തിലെ രാത്രികാല പ്രഭയെ കുറിച്ചും സുപ്രധാനവിവരങ്ങള്‍ ഹോപ്പ് പ്രോബ് പുറത്തുവിട്ടിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News