'നിറപറ'യുമായി 'വിപ്രോ' ഗൾഫിലേക്ക്; ഏറ്റെടുക്കൽ നടപടികളുടെ തുടർച്ചയെന്ന് കമ്പനി

ആദ്യ ഘട്ടത്തിൽ യു.എ.ഇ, സൗദി, ഖത്തർ എന്നിവിടങ്ങളിലാണ് വിപുലീകരണ പദ്ധതി നടപ്പാക്കുന്നത്

Update: 2023-01-13 19:00 GMT
Editor : banuisahak | By : Web Desk
Advertising

ദുബൈ: കേരളത്തിലെ ഭക്ഷ്യോൽപന്ന സ്ഥാപനമായ നിറപറയുമായി കൈകോർത്ത് കോർപറേറ്റ് ഭീമൻ വിപ്രോ ഗൾഫിലെ ഭക്ഷ്യമേഖലയിൽ സജീവമാകുന്നു. നിറപറ ഏറ്റെടുക്കുന്ന നടപടികളുടെ തുടർച്ചയായാണ് ഈ തീരുമാനമെന്ന് വിപ്രോ അധികൃതർ വാർത്താസമ്മേളത്തിൽ പറഞ്ഞു.

ആദ്യ ഘട്ടത്തിൽ യു.എ.ഇ, സൗദി, ഖത്തർ എന്നിവിടങ്ങളിലാണ് വിപുലീകരണ പദ്ധതി നടപ്പാക്കുന്നതെന്ന് വിപ്രോ ഫുഡ് ബിസിനസ് പ്രസിഡന്‍റ് അനിൽ ചഗ്, വിപ്രോ കൺസ്യൂമർ കെയർ മിഡിലീസ്റ്റ് ജനറൽ മാനേജർ പ്രിയദർഷീ പനിഗ്രഹി എന്നിവർ പറഞ്ഞു. വൈകാതെ മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിപിക്കും.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നിറപറയുടെ സ്വാധീനം ഗൾഫിലം പ്രയോജനപ്പെടുത്താനാണ് ലക്ഷ്യം. വിപ്രോ ഏറ്റെടുക്കുന്ന 13ാം ബ്രാൻഡാണ് നിറപറ. കമ്പനിയുടെ എഫ് എം സി ജി ഉൽപന്നങ്ങളുടെ പട്ടികയിൽ നിറപറയുടെ മസാലകളും ഇടംപിടിക്കും. നിറപറയുടെ 82 ശതമാനം വിദേശ വരുമാനവും നൽകുന്നത് ഗൾഫ് രാജ്യങ്ങളാണ്. ഇതിൽ 40 ശതമാനവും യു.എ.ഇയിൽ നിന്നാണ്.

30 ശതമാനം സൗദിയിൽ നിന്ന്. കഴിഞ്ഞ സാമ്പത്തിക വർഷം 8630 കോടി രൂപയായിരുന്നു നിറപറയുടെ വരുമാനം. നിറപറയുടെ കറി മസാലകൾ, റെഡി ടൂ ഈറ്റ് വിഭവങ്ങൾ തുടങ്ങിയവയെല്ലാം ഇനിമുതൽ തങ്ങൾ ഗൾഫിലെത്തിക്കുമെന്ന് വിപ്രോ അധികൃതർ പറഞ്ഞു.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News