ധൈര്യമായി കാപ്പി കുടിച്ചോളൂ... കാന്‍സറിന് കാരണമാകില്ലെന്ന് ലോകാരോഗ്യ സംഘടന
കാപ്പി കാന്‍സറിന് കാരണമാകില്ലെന്ന് പഠനറിപ്പോര്‍ട്ട്. കാന്‍സറിന് കാരണമായേക്കാവുന്ന പദാര്‍ഥങ്ങളുടെ പട്ടികയില്‍ നിന്ന് കാപ്പിയെ ലോകാരോഗ്യ സംഘടന ഒഴിവാക്കി.
കാപ്പി കാന്‍സറിന് കാരണമാകില്ലെന്ന് പഠനറിപ്പോര്‍ട്ട്. കാന്‍സറിന് കാരണമായേക്കാവുന്ന പദാര്‍ഥങ്ങളുടെ പട്ടികയില്‍ നിന്ന് കാപ്പിയെ ലോകാരോഗ്യ സംഘടന ഒഴിവാക്കി. അതേസമയം ചൂടു കൂടുതലുള്ള പദാര്‍ഥങ്ങള്‍ കാന്‍സറിന് കാരണമാകുമെന്നതില്‍ മാറ്റമില്ലെന്ന് ഐഎആര്‍സി വ്യക്തമാക്കി.
കാപ്പി കാന്‍സറിന് കാരണമാകില്ലെന്ന പഠനറിപ്പോര്‍ട്ടിലൂടെ 25 വര്‍ഷം മുന്‍പത്തെ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടാണ് അപ്രസക്തമാകുന്നത്. ബ്ലാഡര്‍ കാന്‍സറിന് കാരണമാകുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് കാപ്പിയെ കാര്‍സിനോജെനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇതുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടന്നുവരികയാണ്. 1000ത്തിലധികം പഠനങ്ങള്‍ അടിസ്ഥാനമാക്കിയാണ് ലോകാരോഗ്യ സംഘടന നിഗമനത്തിലെത്തിച്ചേര്‍ന്നത്.
ആഗോളതലത്തില്‍ വര്‍ഷംതോറുമുള്ള കാപ്പി ഉപഭോഗത്തില്‍ 2.5 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. അതേസമയം, ചൂടു കൂടിയ പാനീയങ്ങള്‍ കുടിക്കുന്നത് കാന്‍സറിലേക്ക് നയിക്കുമെന്ന് അന്താരാഷ്ട്ര കാന്‍സര്‍ ഗവേഷണ ഏജന്‍സി അറിയിച്ചു. 195 മുതല്‍ 205 ഡിഗ്രി ഫാരന്‍ഹീറ്റ് ചൂടുള്ള വെള്ളത്തില്‍ കാപ്പിയുണ്ടാക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് നാഷണല്‍ കോഫി അസോസിയേഷന്‍ നിര്‍ദേശിക്കുന്നു. അമിതചൂടുള്ള ഭക്ഷണം കഴിക്കുന്നതും അപകടകരമാണ്. മദ്യപാനവും പുകവലിയും ഒഴിവാക്കുകയാണ് കാന്‍സറിനെ പ്രതിരോധിക്കുന്നതിനുള്ള പ്രധാനമാര്‍ഗ്ഗമെന്നും വിദഗ്ധര്‍ പറയുന്നു.