കരഞ്ഞോളൂ..പൊട്ടിക്കരഞ്ഞോളൂ..നല്ലതാണ്
ഒന്നു കരഞ്ഞാല്‍ അത് നമ്മുടെ ടെന്‍ഷന്‍ അകറ്റുമെന്നും ശരീരത്തിലെ ടോക്സിന്റെ അളവ് കുറയ്ക്കുമെന്നും പറയുന്നു
പെട്ടെന്ന് കരയുന്നവരെ പൊതുവ ദുര്‍ബ്ബലരായിട്ടാണ് കണക്കാക്കുന്നത്. കരച്ചില്‍ പെണ്ണുങ്ങളുടെ കുത്തകയാണെന്നു വരെ പറയുന്നവരുണ്ട്. കരയുന്ന ആണുങ്ങളോട് ഛെ..എന്താണ് നീ പെണ്ണുങ്ങളെപ്പോലെ പെരുമാറുന്നതെന്ന് പറഞ്ഞ് നാം കളിയാക്കാറുണ്ട്. എന്നാല്‍ ഈ കരച്ചില്‍ അത്ര മോശം സ്വഭാവമൊന്നുമല്ലെന്നാണ് മാനസികാരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. കരയുന്നവരെ ദുര്‍ബ്ബലരായി കണക്കാക്കേണ്ടന്നും പറയുന്നു.
ഒന്നു കരഞ്ഞാല്‍ അത് നമ്മുടെ ടെന്‍ഷന്‍ അകറ്റുമെന്നും ശരീരത്തിലെ ടോക്സിന്റെ അളവ് കുറയ്ക്കുമെന്നും പറയുന്നു. കരച്ചിൽ ശരീരത്തിന്റെ ഒരു തരം ട്രിക്കാണ്. നെഗറ്റീവ് മൂഡില്ലാതാക്കാനും കണ്ണുകളുടെ ആരോഗ്യം നിലനിർത്താനും ഒക്കെ കരച്ചിൽ സഹായകമാണ്. കൃഷ്ണമണിക്കും, കൺപീലികൾക്കും ഒക്കെ സുഗമമായി പ്രവർത്തിക്കാനുള്ള ഒരു എണ്ണയാണ് കരച്ചിൽ. വരണ്ടിരിക്കുന്ന കണ്ണിന് ആശ്വാസം കൂടിയാണത്. അതുപോലെ ശ്ലേഷ്മപടലങ്ങളെ നിർജലീകരണത്തിൽ നിന്ന് രക്ഷിക്കാനും ഇതുവഴി സാധിക്കുന്നു. ചുരുക്കം പറഞ്ഞാൽ നല്ല കാഴ്ച ശക്തി നിലനിർത്താൻ ഇടയ്ക്കൊന്നു കരയുന്നത് നല്ലതാണ്. ശരീരത്തിലെ മാംഗനീസിന്റെ അളവാണ് നമ്മുടെ മൂഡ് നെഗറ്റീവും പോസിറ്റീവുമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നത്. മാംഗനീസ് ലെവൽ കൂടുന്നതിനനുസരിച്ച് ഉത്കണ്ഠ, ദേഷ്യം, അസ്വസ്ഥത തുടങ്ങിയ വികാരങ്ങളുണ്ടാകും. എന്നാൽ കരുയുമ്പോൾ മാംഗനീസ് ലെവൽ കുറഞ്ഞ് അതുവഴി പോസിറ്റീവ് എനർജിയുണ്ടാകും.
ബാക്ടീരിയകളെ തുരത്തിയോടിക്കാൻ കണ്ണുനീർ കണ്ണുനീർ ബാക്ടീരിയകളെ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ്. ഓരോ ദിവസവും നിരവധി ബാക്ടീരിയകളാണ് കണ്ണിലും പരിസരത്തും എത്തുന്നത്. ഇതിനെ പ്രതിരോധിക്കുന്നത് കണ്ണുനീരിലടങ്ങിയിരിക്കുന്ന ലൈസോസൈം എന്ന ഫ്ലൂയിഡാണ്. കുറഞ്ഞത് അഞ്ചു മിനുട്ട് കരയുമ്പോൾ തൊണ്ണൂറു ശതമാനത്തിലധികം ബാക്ടീരിയകളും നശിക്കും. കരയുന്നത് മാനസിക പിരമുറക്കം കുറക്കാനും സഹായകമാണ്. സ്ട്രസ്സിനു കാരണമാകുന്ന കെമിക്കലുകളെ നിയന്ത്രിക്കാനുള്ള ശക്തി കണ്ണിരീനുണ്ട്. അതുപോലെ വികാരങ്ങളെ നല്ല രീതിയിൽ പ്രകടിപ്പിക്കാനും കരയുന്നത് നല്ലതാണ്.
(ഫോട്ടോക്ക് കടപ്പാട്: ഗൂഗിള്‍)