കുട്ടികള്‍ക്ക് പനി വന്നാല്‍ ശ്രദ്ധിക്കുക; പനി മൂലം ശരീര താപനില കൂടിയാൽ അപസ്മാരം ഉണ്ടാകാം

ഒരു തവണ അപസ്മാരം വന്നാൽ,പിന്നീട് ഒരു പ്രായം വരെ പനി വന്നാൽ അപസ്മാരം വരാം. ജാഗ്രത. അതുകൊണ്ട് പനി കൂടി അപസ്മാരം വരാതെ നോക്കുക

Update: 2018-08-06 07:15 GMT
Advertising

6 മാസം മുതൽ 5 വയസ്സ് വരെ പനി മൂലം ശരീര താപനില കൂടിയാൽ കുട്ടികളിൽ അപസ്മാരം ഉണ്ടാകാം. അതുകൊണ്ട് കുഞ്ഞു കുട്ടികൾക്ക് പനി വന്നാൽ ശ്രദ്ധിക്കണമെന്ന് ഡോ. ഷിനു ശ്യാമളന്‍. രോഗലക്ഷണങ്ങളും പരിശോധനകള്‍ എന്തെല്ലാമാണെന്നും ഡോക്ടര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

6 മാസം മുതൽ 5 വയസ്സ് വരെ പനി മൂലം ശരീര താപനില കൂടിയാൽ കുട്ടികളിൽ അപസ്മാരം ഉണ്ടാകാം. അതുകൊണ്ട് കുഞ്ഞു കുട്ടികൾക്ക് പനി വന്നാൽ ശ്രദ്ധിക്കുക. പനി മൂലമുള്ള അപസ്മാരത്തിന് ഫെബ്രയിൽ സീഷർ ( febrile seizure) എന്ന് പറയുന്നു.

ഒരു തവണ അപസ്മാരം വന്നാൽ,പിന്നീട് ഒരു പ്രായം വരെ പനി വന്നാൽ അപസ്മാരം വരാം. ജാഗ്രത. അതുകൊണ്ട് പനി കൂടി അപസ്മാരം വരാതെ നോക്കുക.

രോഗലക്ഷണങ്ങൾ

√ ശരീര താപനില 100.4 F(38 ℃) കൂടുതൽ

√ ബോധം നഷ്ട്ടപ്പെടുക

√ ശരീരം അപസ്മാരം വന്ന് കൈകാലുകൾ മുറുക്കി പിടിക്കുകയോ അല്ലെങ്കിൽ വിറയൽ അനുഭവപ്പെടുക.

√ അറിയാതെ മലമൂത്ര വിസ്സർജനം ചെയ്യുക

√ ഛർദി

√ കണ്ണുകൾ ഉരുണ്ട് പിറകോട്ട് പോകുക

●രണ്ട് തരത്തിൽ ഫെബ്രയിൽ സീഷർ ഉണ്ട്.

1. സിംപിൾ ഫെബ്രയിൽ സീഷർ

● ചില നിമിഷങ്ങൾ മുതൽ 15 മിനിറ്റ് വരെ നീണ്ട് നിൽക്കുന്ന അപസ്മാരമാവാം.

● 24 മണിക്കൂറിൽ ഒരു തവണ മാത്രമേ അവ വരാൻ സാധ്യതയുള്ളൂ.

● ശരീരം മുഴുവൻ അപസ്മാരം അനുഭവപ്പെടാം.

2.കോംപ്ലസ്‌ ഫെബ്രയിൽ സീഷർ

● 15 മിനിറ്റിൽ കൂടുതൽ നീണ്ടു നിൽക്കുന്ന അപസ്മാരം

● 24 മണിക്കൂറിൽ ഒന്നിൽ കൂടുതൽ തവണ അപസ്മാരം അനുഭവപ്പെടാം.

● ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രം അപസ്മാരം അനുഭവപ്പെടാം.

★ പനി തുടങ്ങി 24 മണിക്കൂറിനുള്ളിൽ ഫിറ്റ്‌സ് പൊതുവേ കണ്ടു വരുന്നു.

അപസ്മാരം ഉണ്ടായാൽ ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുക. ഛർദി, ശ്വാസംമുട്ടൽ, മയക്കം, കഴുത്തിന് പിടിത്തം പോലെ അനുഭവപ്പെട്ടാൽ ഉടനടി കുട്ടിയെ ആശുപത്രിയിൽ എത്തിക്കുക. കുട്ടികൾ ചില കുത്തിവെപ്പ് എടുക്കുമ്പോൾ പനി ഉണ്ടാകുന്നത് മൂലം അപസ്മാരം അനുഭവപ്പെടാം.

6 മാസം മുതൽ 5 വയസ്സ് വരെയുള്ള കുട്ടികളിലാണ് പനിമൂലമുള്ള അപസ്മാരം കണ്ടുവരുന്നത്. 1 വയസ്സിനും 1.5 വയസ്സിനും ഇടയിലാണ് ഫിറ്റ്‌സ് വരുവാൻ സാധ്യത കൂടുതൽ.

◆ പരിശോധനകൾ ◆

രക്തവും, മൂത്രവും പരിശോധിക്കാൻ ഡോക്ടർ നിർദ്ദേശിക്കാം.

തലച്ചോറിന്റെ പ്രവർത്തനം അറിയുവാനായി EEG എടുക്കുവാൻ ഡോക്ടർ നിർദ്ദേശിക്കാം.

നട്ടെല്ല് കുത്തി CSF പരിശോധിയ്ക്കുവാൻ ഡോക്ടർ നിർദ്ദേശിക്കാം.

ദേഹം പച്ചവെള്ളത്തിൽ തുണി മുക്കി തുടയ്ക്കുക. ചൂട് കുറയാൻ അത് സഹായിക്കും. പാരസെറ്റമോൾ കൊടുക്കുക. ചൂട് കുറയേണ്ടതാണ്.എന്നിട്ടും കുറയുന്നില്ലെങ്കിൽ കുട്ടിയെ ആശുപത്രിയിൽ ഉടനെ എത്തിക്കുക. Meftal, brufen മരുന്ന് ഡോക്ടർ നിദ്ദേശിച്ചാൽ അപസ്മാരം വരുന്ന കുട്ടികൾക്ക് കൊടുക്കാം. പനി മൂലം അപസ്മാരം വരുന്ന കുട്ടികൾക്ക് ചിലപ്പോൾ ചൂട് കൂടുമ്പോൾ ഫിറ്റ്സ് വരാതെയിരിക്കുവാൻ clonazepam, diazepam പോലെയുള്ള മരുന്നുകൾ ഡോക്ടർ നിർദ്ദേശിക്കാം. അങ്ങനെയെങ്കിൽ ശരീര താപനില കൂടുമ്പോൾ അതും കൊടുക്കാം.

കുട്ടികളിൽ പനി കൂടി ഫിറ്റ്‌സ് വരാതെ നോക്കുക. ഒരു തവണ ഫിറ്റ്‌സ് വന്നാൽ 5 വയസ്സ് വരെ പനി വരുമ്പോൾ ഫിറ്റ്‌സ് വീണ്ടും വരാം എന്നതിനാൽ ഫിറ്റ്‌സ് വരാതെ നോക്കുകയാണ് ഉത്തമം. സൂക്ഷിക്കുക. കുട്ടികളിൽ ശരീര താപനില കൂടാതെ നോക്കുക.

6 മാസം മുതൽ 5 വയസ്സ് വരെ പനി മൂലം ശരീര താപനില കൂടിയാൽ കുട്ടികളിൽ അപസ്മാരം ഉണ്ടാകാം. അതുകൊണ്ട് കുഞ്ഞു കുട്ടികൾക്ക് പനി...

Posted by DrShinu Syamalan on Saturday, August 4, 2018
Tags:    

Similar News