ഷാമ്പൂ ചെയ്യുന്നത് മുടിക്ക് നല്ലതല്ലെന്ന് വിദഗ്ദ്ധര്‍

ശരിക്കും ഇന്നത്തെ ഷാമ്പൂകള്‍ മുടിക്കും ചര്‍മ്മത്തിനും ദോഷം ചെയ്യുന്നുവെന്നും ഹാലിവെല്‍ പറയുന്നു

Update: 2018-08-31 03:14 GMT
Advertising

മുടിയിലെ അഴുക്കും പൊടിയും കളയാന്‍ പണ്ടുകാലത്ത് വിവിധ തരത്തിലുള്ള താളികളാണ് ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്ന് അതിന്റെ സ്ഥാനം വിപണിയിലെ ഷാമ്പൂകള്‍ ഏറ്റെടുത്തു. ബദാം ചേര്‍ത്ത ഷാമ്പൂ, കയ്യൂന്ന്യം കലര്‍ന്നത്, കറ്റാര്‍വാഴയുടെ സത്ത് ഉള്ളത്..അങ്ങിനെ ആളുകളെ ആകര്‍ഷിക്കാന്‍ വ്യത്യസ്തമായ ഷാമ്പൂകളാണ് ഉള്ളത്. തലയിലെ അഴുക്ക് കളയാനാണ് ഷാമ്പൂ ഉപയോഗിക്കുന്നതെങ്കിലും അത് മുടിക്ക് ദോഷം ചെയ്യുമെന്നാണ് മുടിസംരക്ഷണ വിദഗ്ദധര്‍ പറയുന്നത്. നിങ്ങള്‍ മുടിയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണത്രേ ഈ ഷാമ്പൂ. ബ്രിട്ടീഷ് ടാംബ്ലോയിഡ് ന്യൂസ് പേപ്പറായ ദ സണില്‍ ന്യൂയോര്‍ക്ക് ഹെയര്‍സ്റ്റോറിയുടെ സിഇഒ ആയ എലി ഹാലിവെല്‍ എഴുതിയ ലേഖനത്തിലാണ് ഇതു പറയുന്നത്.

അത്ര കടുപ്പമുള്ള സാധനമാണ് ഷാമ്പൂ. ആദ്യത്തെ ഷാമ്പൂ കണ്ടുപിടിച്ചത് ശരീരം ശുചിയാക്കാനായിരുന്നു. ശരിക്കും ഇന്നത്തെ ഷാമ്പൂകള്‍ മുടിക്കും ചര്‍മ്മത്തിനും ദോഷം ചെയ്യുന്നുവെന്നും ഹാലിവെല്‍ പറയുന്നു. ഇങ്ങിനെ നോക്കുമ്പോള്‍ കണ്ടീഷണര്‍ ആണ് കുറച്ചുകൂടി നല്ലതെന്നും ഹാലിവെല്‍ പറയുന്നു.

Tags:    

Similar News