നിങ്ങൾക്ക് ജലദോഷം പകരാൻ കാരണമായ അഞ്ച് കാരണങ്ങൾ

Update: 2018-10-14 10:31 GMT
Advertising

  • കൈ വൃത്തിയായി സൂക്ഷിക്കാത്തത്

സാധാരണ രീതിയിലുള്ള ജലദോഷം ഒരു വ്യക്തിയിൽ നിന്നും മറ്റൊരു വ്യക്തിയിലേക്ക് എളുപ്പം പകരുന്നതാണ്. കഴിക്കുന്നതിന് മുൻപും ടോയ്‌ലെറ്റിൽ പോയതിന് ശേഷവും രോഗിയെ പരിചരിച്ചതിന് ശേഷവും വൃത്തിയല്ലാത്ത വസ്തു തൊട്ടതിനും ചുമക്ക് ശേഷവും കൈ വൃത്തിയായി കഴുകി സുരക്ഷ ഉറപ്പ് വരുത്തുക. 20 സെക്കന്റെങ്കിലും മിനിമം കൈ ഹാൻഡ് വാഷ് ഉപയോഗിച്ച് വൃത്തിയാക്കണം.

  • പ്രതിരോധ ശക്തി കുറഞ്ഞ ശരീരം കാരണം

പ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികൾക്ക് ഏറ്റവും എളുപ്പത്തിൽ രോഗങ്ങൾ പിടിപെടും. ശരീരത്തിന്റെ പ്രതിരോധ സംവിധാനം അതീവ ദുർബലമായ അവസ്ഥയിൽ ഏത് രോഗാണുവിനും എളുപ്പത്തിൽ നമ്മുടെ ശരീരം കീഴടക്കാൻ സാധിക്കും.

  • നിർജലീകരണം കാരണവും സംഭവിക്കാം

ശരീരത്തിൽ ജലാംശം കുറഞ്ഞ അവസ്ഥയിൽ രോഗാണുവിന് എളുപ്പത്തിൽ നമ്മുടെ പ്രതിരോധ സംവിധാനത്തെ തകർത്ത് ശരീരത്തിൽ കയറി കൂടാം. ഇത് വഴിയും ജലദോഷം പിടിപെടാം.

  • മുഖത്തെ സ്പർശനം വഴി

ഏറ്റവും എളുപ്പത്തിൽ ജലദോഷത്തിന്റെ രോഗാണു ശരീരത്തിൽ കയറുന്നത് കൈകളിലൂടെയും, മുഖം വഴി വായിലൂടെയുമാണ്. മുഖത്തുള്ള രോഗാണു വായ വഴി പെട്ടെന്ന് തന്നെ മനുഷ്യന്റെ ശരീരത്തിൽ എത്തി ചേരുന്നു.

  • അലർജി കാരണം

വിവിധ തരത്തിലുള്ള അലർജി കാരണവും ജലദോഷം എളുപ്പത്തിൽ പിടിപെടാം. ഏഴ് ദിവസത്തിൽ കൂടുതൽ പിടിപെടുന്ന ജലദോഷത്തിന് നിർബന്ധമായും ഡോക്ടറെ കണ്ട് ആവശ്യമായ ചികിത്സ എടുക്കേണ്ടതാണ്.

Tags:    

Similar News