സൂര്യപ്രകാശമേറ്റ് നിറം മങ്ങിയോ..പരിഹാരം തക്കാളിയിലും തൈരിലുമുണ്ട്
സൂര്യ പ്രകാശമേറ്റ് നിറം മങ്ങുന്നതിനുള്ള പരിഹാരമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. കോഴിക്കോട് തൊണ്ടയാട് സ്വദേശി ഹസീന മന്‍സൂറാണ് ഇന്ന് കയ്യൊപ്പില്‍.
Update: 2018-10-22 04:37 GMT
സൂര്യപ്രകാശമേറ്റ് കരിവാളിച്ച മുഖം കണ്ണാടിയില്‍ കാണുമ്പോള്‍ വിഷമം തോന്നുമെങ്കിലും തിരക്ക് പിടിച്ച ജോലിക്കിടയില്‍ അത് മാറ്റാന്‍ പലരും ശ്രമിക്കാറില്ലെന്നതാണ് സത്യം. അല്‍പം ശ്രദ്ധിച്ചാല്‍ ആ പഴയം തിളക്കം വീണ്ടെടുക്കാനാകും. അടുക്കളയില്‍ നിന്ന് തന്നെയുണ്ട് അതിന് പരിഹാരം. അല്‍പം തക്കാളിയും തൈരുമുണ്ടെങ്കില്‍ മുഖം കണ്ണാടി പോലെ തിളങ്ങും.