ആവി പിടിക്കുമ്പോള്‍ ഇവ ശ്രദ്ധിക്കൂ
ആവി പിടിക്കുന്ന വെള്ളത്തിൽ വിക്‌സോ, ഉപ്പോ, തുളസിയോ ഒന്നും തന്നെ ഇടേണ്ടതില്ല.
ജലദോഷവും തലവേദനയുമൊക്കെ വരുമ്പോള്‍ ആവി പിടിക്കുന്നവരാണ് നമ്മള്‍. ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആവി പിടിക്കുന്ന വെള്ളത്തിൽ വിക്‌സോ, ഉപ്പോ, തുളസിയോ ഒന്നും തന്നെ ഇടേണ്ടതില്ല. ശ്വാസം മുട്ടൽ ഉള്ളവർ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് മാത്രമേ ആവി പിടിക്കാവൂ. .അല്ലാത്തവർ വെറും വെള്ളത്തിൽ ആവി പിടിക്കുക.
കൂടാതെ ആവി പിടിക്കുന്നത് മുഖത്തിനും നല്ലതാണ്. മഴക്കാലത്തു ജലദോഷം വരുമ്പോള്‍ ഗുളിക വാങ്ങിക്കഴിക്കുന്നതിന് പകരം ആദ്യം ആവി പിടിക്കുക, പെട്ടെന്ന് ആശ്വാസം ലഭിക്കും. കൂടുതലും വൈറസ് മൂലമുള്ള ജലദോഷവും പനിയുമായിരിക്കും. അങ്ങനെയെങ്കിൽ ആന്റിബയോട്ടിക്ക് കഴിക്കേണ്ടതില്ല. ആവശ്യമെങ്കിൽ ബാക്ടീരിയ മൂലമുള്ള രോഗമാണെങ്കിൽ ഡോക്ടർ ആന്റിബയോട്ടിക്ക് കഴിക്കാൻ നിർദ്ദേശിക്കാം.
ആവി പിടിക്കുമ്പോൾ ചൂട് വെള്ളം ശരീരത്തിലേക്ക് വീഴാതെ ശ്രദ്ധിക്കുക. കൂടാതെ ആവി ഒരുപാട് അടുത്തു പിടിച്ചു പൊള്ളൽ ഏൽക്കാതെ ശ്രദ്ധിക്കുക. കുട്ടികളോ, രോഗശയ്യയിലോ ഉള്ളവരുടെ അടുത്തു ആവി വെച്ചു പോകാതെയിരിക്കുക. കാരണം, ചിലർക്ക് അശ്രദ്ധ മൂലം അത്തരം പൊള്ളലുകൾ എൽക്കാറുണ്ട്.