ഈ അടയാളങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ സൂക്ഷിക്കുക: ക്യാന്‍സര്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിയാം

മാരകമായ ഒരു രോഗാവസ്ഥയാണെങ്കിലും തുടക്കത്തില്‍ തിരിച്ചറിയകയാണെങ്കില്‍ എളുപ്പത്തില്‍ ചികിത്സിച്ച് മാറ്റാവുന്ന ഒരു രോഗം കൂടിയാണിത്.

Update: 2018-11-04 05:45 GMT
Advertising

ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഭയക്കുന്ന ഒരു രോഗമാണ് ക്യാന്‍സര്‍. ഏത് സമയത്തും ആര്‍ക്ക് വേണമെങ്കിലും വരാവുന്ന ഒരു രോഗമാണെങ്കിലും ചിട്ടയില്ലാത്ത ജീവിത രീതികള്‍ തന്നെയാണ് ഇതിന് കാരണം. മാരകമായ ഒരു രോഗാവസ്ഥയാണെങ്കിലും തുടക്കത്തില്‍ തിരിച്ചറിയകയാണെങ്കില്‍ എളുപ്പത്തില്‍ ചികിത്സിച്ച് മാറ്റാവുന്ന ഒരു രോഗം കൂടിയാണിത്. പ്രാരംഭ ഘട്ടത്തില്‍ തന്നെ ക്യാന്‍സര്‍ രോഗം തിരിച്ചറിയാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഇവയെല്ലാമാണ്.

  • ശരീരത്തിലുണ്ടാകുന്ന വിളര്‍ച്ച നിസ്സാരമായി തള്ളി കളയരുത്.
  • ശ്വാസേച്ഛാസത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നത്.
  • ചുമച്ച് തുപ്പുന്ന കഫത്തില്‍ രക്തത്തിന്‍റെ സാനിധ്യം കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കുക.
  • മൂത്രത്തില്‍ രക്തത്തിന്‍റെ അംശം കണ്ടാല്‍ പരിശോധന നടത്തേണ്ടതാണ്.
  • സ്ഥാനങ്ങളിലുണ്ടാവുന്ന മുഴകള്‍ നിസ്സാരമായി കാണരുത്.
  • മലദ്വാരത്തിലുണ്ടാവുന്ന രക്തശ്രാവവും ചിലപ്പോള്‍ ക്യാന്‍സറിന്‍റെ തുടക്കത്തിന് കാരണമാകാം
  • ആര്‍ത്തവ വിരാമമുള്ള അസാധാരണ രക്തസ്രാവം
  • ശരീരത്തിലെ മറുകുകളോ കാക്കപ്പുള്ളികളോ വലിപ്പം വക്കുകയാണെങ്കിലോ നിറം മാറുകയാണെങ്കിലോ ശ്രദ്ധിക്കണം.
  • പ്രത്യേക കാരണങ്ങളൊന്നും കൂടാതെ ഭാരം പെട്ടന്ന് കുറയുന്നത് ശ്രദ്ധിക്കേണ്ട ഒരു ലക്ഷണമാണ്.

Tags:    

Similar News