യുവത്വം നിലനിര്‍ത്തണോ, ഈ ഒമ്പത് കാര്യങ്ങള്‍ മറക്കല്ലേ
ഇന്നത്തെ കാലത്ത് നാം ഉപയോഗിക്കുന്ന എല്ലാത്തരം വസ്തുക്കളും നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നവയാണ്. ഈ വിഷമയമായ സാഹചര്യങ്ങളില്‍ നമ്മുടെ ആരോഗ്യം സൂക്ഷിക്കേണ്ടത് നമ്മുടെ സ്വന്തം ഉത്തരവാദിത്വമാണ്.
ആരോഗ്യമാണ് മറ്റെന്തിനേക്കാളും പ്രധാനം. ഇന്നത്തെ കാലത്ത് നാം ഉപയോഗിക്കുന്ന എല്ലാത്തരം വസ്തുക്കളും നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നവയാണ്. ഈ വിഷമയമായ സാഹചര്യങ്ങളില്‍ നമ്മുടെ ആരോഗ്യം സൂക്ഷിക്കേണ്ടത് നമ്മുടെ സ്വന്തം ഉത്തരവാദിത്വമാണ്. കൃത്യമായ വ്യായമത്തിലൂടെയും ദിനചര്യകളിലൂടെയും നമ്മുടെ ആരോഗ്യം സംരക്ഷിക്കുവാന്‍ നമുക്ക് കഴിയും, അതുവഴി യുവത്വവും.
1. ദിവസവും പത്ത് മിനിട്ടെങ്കിലും നടക്കാന്‍ ശ്രമിക്കുക. ഇത് ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കൂട്ടി രക്തസഞ്ചാരം വര്‍ധിപ്പിക്കുന്നു.
2. പ്രഭാത ഭക്ഷണത്തിന് സമയനിഷ്ഠ പാലിക്കുക. പ്രഭാതഭഷണം ഒരിക്കലും ഒഴിവാക്കരുത്. ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഊര്‍ജ്ജമാണ് ബ്രേക്ക് ഫാസ്റ്റ്. ഉഴുന്ന് ചേര്‍ന്ന ദോശ, ഇഡ്ഡലി, ഗോതമ്പ് ചപ്പാത്തി, റോട്ടി കൂടാതെ പഴവര്‍ഗ്ഗങ്ങള്‍, മുട്ട പാലും, പാലുത്പന്നങ്ങളും എന്തും രാവിലത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
3. ദിവസവും എട്ട് മുതല്‍ 10 ഗ്ലാസ് വരെ വെള്ളം കുടിച്ചിരിക്കണം. രക്തത്തിന്റെ പ്യൂരിഫിക്കേഷനും സുഗമമായ രക്തസഞ്ചാരത്തിനും ഇത് വഴിയൊരുക്കുന്നു.
4. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക. മധുരത്തിന്റെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ഗോഗം ബാധിക്കുകയും ചെയ്യും. തവിടോടുകൂടിയ ധാന്യങ്ങള്‍ കഴിക്കുന്നത് ഇന്‍സുലിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സാധിക്കും.
5. ശരീരത്തിന് ആവശ്യമായ സിങ്ക്, മെഗ്‌നീഷ്യം ഇവ ലഭിക്കാന്‍ ബദാം, കശുവണ്ടിപ്പരിപ്പ്, ധാന്യവര്‍ഗ്ഗങ്ങള്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
6. പെട്ടെന്നുളള ദേഷ്യം, സങ്കടം, നിരാശ, ആകാംക്ഷ ഇവയെല്ലാം മാനസിക സമ്മര്‍ദ്ദത്തിന് ഇടയാക്കും. ഇത് രക്തത്തെ ദുഷിപ്പിക്കും. മനസ്സിന് ലാഘവത്വം കൊണ്ടുവരാന്‍ സ്വയം പരിശീലിക്കുക.
7. വിളര്‍ച്ച, തൈറോയ്ഡ്, ആര്‍ത്തവപ്രശ്‌നങ്ങള്‍ ഇവ പരിഹരിക്കുക.
8. ആവശ്യത്തിലധികം ഭക്ഷണം കഴിക്കാതിരിക്കുക.
9. അച്ചാറുകള്‍, സംസ്‌കരിച്ച ധാന്യങ്ങള്‍ ഇവയുടെ ഉപയോഗം കുറയ്ക്കുക.