പ്രമേഹ രോഗികൾക്ക് ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ 4 വഴികൾ
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി രാജ്യത്ത് പ്രമേഹബാധിതരുടെ എണ്ണത്തിൽ 150 ശതമാനം വർധനയുണ്ടായതായി ഐ.സി.എം.ആർ പറയുന്നു
പ്രമേഹം ഇന്നൊരു സാധാരണ രോഗമായി മാറിയിരിക്കുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച്, പ്രായപൂര്‍ത്തിയായ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി രാജ്യത്ത് പ്രമേഹബാധിതരുടെ എണ്ണത്തിൽ 150 ശതമാനം വർധനയുണ്ടായതായി ഐ.സി.എം.ആർ പറയുന്നു.
ടൈപ്പ് 2 പ്രമേഹത്തിന്‍റെ അടിസ്ഥാന കാരണങ്ങളിലൊന്ന് അമിതവണ്ണമാണ്. അമിതവണ്ണമുള്ളവരിൽ പലർക്കും പ്രമേഹ സാധ്യത കൂടുതലാണ്. "ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) അളക്കേണ്ടത് അത്യാവശ്യമാണ്. ഒരു വ്യക്തി, പ്രത്യേകിച്ച് പുരുഷന്‍മാരായ രോഗികൾ, അരക്കെട്ടിന്‍റെ ചുറ്റളവ് 40-ൽ കൂടുതലാണെങ്കിൽ, സ്ത്രീകളിൽ അരക്കെട്ടിന്‍റെ ചുറ്റളവ് 3-ൽ കൂടുതലാണെങ്കിൽ, അവർക്ക് പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് പ്രമേഹം, രക്തസമ്മര്‍ദം, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു'' ഫരീദാബാദ് ഇന്‍റേണല്‍ മെഡിസിന്‍ മരേംഗോ ക്യൂആര്‍ജി ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ.സന്തോഷ് കുമാര്‍ അഗര്‍വാള്‍ പറയുന്നു. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ പ്രമേഹ രോഗിക്ക് വരുത്താവുന്ന ചില ജീവിതശൈലി മാറ്റങ്ങൾ സന്തോഷ് കുമാര്‍ നിര്‍ദേശിക്കുന്നു.
1.ആരോഗ്യകരമായ ഭക്ഷണം
പ്രോട്ടീനും ഫൈബറും കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പ്രമേഹരോഗികള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങളും. അരിക്കും ഗോതമ്പിനും പകരം ബീൻസ്, മധുരക്കിഴങ്ങ്, സ്പോട്ടുകൾ എന്നിവ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്നതാണ്.
2.വ്യായാമം
പ്രമേഹ രോഗികളുടെ ജീവിതത്തില്‍ വ്യായാമം ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമായിരിക്കണം. ഒരു ദിവസം 150 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കണം. വേഗതയേറിയ നടത്തം, നീന്തല്‍,സൈക്ലിംഗ് എന്നിവ ചെയ്യുന്നത് നന്നായിരിക്കും. സ്ട്രെച്ച് ബാൻഡുകൾ പോലുള്ള പ്രവൃത്തികളും രോഗി കുറഞ്ഞത് രണ്ട് ദിവസമെങ്കിലും ചെയ്യണം, "ഡോ അഗർവാൾ പറഞ്ഞു.
3. നന്നായി വെള്ളം കുടിക്കുക
പ്രമേഹരോഗികളുടെ ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
4.ഉറക്കം
പ്രമേഹരോഗിക്ക് ശരിയായ ഉറക്കം ലഭിക്കാതിരുന്നാല്‍ അത് ശരീരത്തിൽ സമ്മർദ്ദം സൃഷ്ടിക്കുകയും കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകൾ വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ഷുഗര്‍ ലെവല്‍ കൂട്ടുകയും ചെയ്യും. ഒരു പ്രമേഹ രോഗി ദിവസം 7-8 മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്.