മലബന്ധമോ? പേരയ്ക്കയിലുണ്ട് പരിഹാരം
മനുഷ്യ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്
അധികം പരിചരണമൊന്നുമില്ലാതെ വീട്ടുമുറ്റത്തും തൊടിയിലും സമൃദ്ധമായി വളരുന്ന മരമാണ് പേര. അതിന്‍റെ ഫലമായ പേരയ്ക്ക ഗുണങ്ങളുടെ കലവറയാണ്. രുചികരമായ ഈ ഫലം ആരോഗ്യത്തിനും നല്ലതാണ്.
1.പ്രതിരോധശേഷി കൂട്ടുന്നു
മനുഷ്യ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്താൻ കഴിവുള്ള ധാതുക്കൾ അവയിൽ നിറഞ്ഞിരിക്കുന്നു. വൈറ്റമിൻ സിയുടെ സാന്നിധ്യം സാധാരണ ബാക്ടീരിയ, ഫംഗസ് രോഗങ്ങൾക്കെതിരെ പോരാടുന്നത് എളുപ്പമാക്കുന്നു.
2. നല്ല ശോധനക്ക്
പേരക്ക വിത്തുകളില്‍ ധാരാളം പോഷകഗുണങ്ങളുണ്ട്, മാത്രമല്ല അവയിൽ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. മലബന്ധമുള്ളവര്‍ ദിവസവും രാവിലെ പേരയ്ക്ക കഴിക്കുന്നത് നല്ലതാണ്. ഇത് മലവിസർജ്ജനം മെച്ചപ്പെടുത്തുകയും കുടല്‍ ശുദ്ധീകരിക്കുകയും ചെയ്യുന്നു.
3.പ്രമേഹത്തെ തടയുന്നു
കുറഞ്ഞ ഗ്ലൈസെമിക് സൂചിക കാരണം, പേരയ്ക്ക നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയുന്നു.
4.സമ്മര്‍ദം കുറയ്ക്കുന്നു
പേരയ്ക്കയില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് പേശീമുറുകുക്കം ഒഴിവാക്കുകയും സ്ട്രസ് കുറയ്ക്കുകയും ചെയ്യുന്നു. ആവശ്യത്തിന് പേരക്ക കഴിക്കുകയല്ലാതെ മറ്റൊന്നും ചെയ്യേണ്ട കാര്യമില്ല. കുറച്ചു സമയം വിശ്രമിച്ചാല്‍ നിങ്ങളുടെ ശരീരത്തിലെ സമ്മർദ്ദം കുറയ്ക്കും.
5.ശരീരഭാരം കുറയ്ക്കുന്നു
പേരയ്ക്കയില്‍ ധാരാളം പ്രോട്ടീന്‍,നാരുകള്‍,വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം നിയന്ത്രിക്കുന്നു. ഇത് തൈറോയ്ഡ് മെറ്റബോളിസം നിയന്ത്രിക്കാനും നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കുന്നു.