മറവിരോഗ സാധ്യത കുറയ്ക്കാം... ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിക്കോളൂ

ഇന്ന് സാധാരണ രോഗങ്ങളിൽ ഒന്നായി ഡിമെൻഷ്യ മാറിയിട്ടുണ്ട്

Update: 2022-07-05 08:23 GMT
Editor : Lissy P | By : Web Desk
Advertising

തലച്ചോര്‍ ചുരുങ്ങുകയും മസ്തിഷ്‌ക കോശങ്ങൾ നശിക്കുകയും ചെയ്യുന്ന  അവസ്ഥയാണ് മറവിരോഗം അഥവാ ഡിമെൻഷ്യ. ഇന്ന് സാധാരണ രോഗങ്ങളിൽ ഒന്നായി ഡിമെൻഷ്യ മാറിയിട്ടുണ്ട്. ഒരാളുടെ ചിന്ത, ഓർമ്മ, പെരുമാറ്റം, തലച്ചോറിന്റെ മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ ക്രമാനുഗതമായ വീഴ്ചയാണ് ഇതുമൂലമുണ്ടാകുന്നത്.ഓർമ്മക്കുറവിന് കാരണമാകുന്നതിനോടൊപ്പം തന്നെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യും.

ഡിമെന്‍ഷ്യ എന്ന പദം പലപ്പോഴും  ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്നത് ഓര്‍ത്തിരിക്കാനുള്ള കഴിവില്ലായ്മയെ സൂചിപ്പിക്കുന്ന പൊതുവായ  പദമെന്ന നിലയിലാണ്. വ്യക്തമായി ചിന്തിക്കാനോ ദൈനംദിന തീരുമാനങ്ങള്‍ എടുക്കാനോ ഉള്ള കഴിവില്ലായ്മ എന്നതാണ് മറവി കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു വാക്ക് ഓര്‍ത്തെടുക്കാന്‍ പാടുപെടുക, പരിചയക്കാരന്റെ പേര് മറക്കുക, സമീപകാല സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങള്‍ മറവി രോഗത്തിന്‍റെ ലക്ഷണങ്ങളാണ്.

ഡിമെൻഷ്യ  ഉണ്ടാകുന്നതിന്  ജീവിതശൈലിയും നാം ജീവിക്കുന്ന ചുറ്റുപാടും കാര്യമായ സ്വാധീനമുണ്ടാക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. അതിൽ പ്രധാനമാണ് ഭക്ഷണം. മറവിരോഗം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്ന ഭക്ഷണങ്ങളെന്തൊക്കെയാണെന്ന് നോക്കാം...

പച്ച നിറത്തിലുള്ള ഇലക്കറികൾ

പച്ച ഇലക്കറികൾ കഴിക്കുന്നത് മറവി രോഗസാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രധാനമായും ചീര, ബ്രോക്കോളി, കോളിഫ്ളവർ, കാബേജ് ഇവയെല്ലാം ഈ ഗണത്തിൽ പെടുത്താവുന്നതാണ്. ശരീരത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിവിധ പോഷകങ്ങൾ ഇവയിലടങ്ങിയിട്ടുണ്ട്.


കഫീൻ അടങ്ങിയ പാനീയങ്ങൾ

കാപ്പിയും ചായയും പോലെ കഫീൻ അടങ്ങിയ പാനീയങ്ങൾ ഉന്മേഷം വർധിപ്പിക്കുമെന്ന് നമുക്കറിയാം. ശരീരത്തിലെ ഊർജം വർധിപ്പിക്കുന്നതിനോടൊപ്പം മൊത്തത്തിലുള്ള മാനസികാവസ്ഥ മെച്ചപ്പെടുത്താനും വൈജ്ഞാനിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാനും കഫീൻ സഹായിക്കുന്നു. കഫീൻ ഓർമക്കുറവുണ്ടാക്കുന്ന പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. വിവിധ ഡിമെൻഷ്യ അവസ്ഥകൾ വരാനുള്ള നിങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും ഇത്തരം പാനീയങ്ങൾ സഹായിക്കും.

ഡാർക്ക് ചോക്ലേറ്റ്

തലച്ചോറിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള വിവിധ പോഷകങ്ങൾ അടങ്ങിയ മറ്റൊരു സൂപ്പർഫുഡാണ് ഡാർക്ക് ചോക്ലേറ്റ്. പ്രത്യേകിച്ച് കൊക്കോ. ഡിമെൻഷ്യയുടെയും മറ്റ് ഓർമക്കുറവുമായി ബന്ധപ്പെട്ട അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

കൊഴുപ്പുള്ള മത്സ്യം

ഫാറ്റി ഫിഷ് ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്, ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകൾ ഓർമയും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും വളരെയധികം സഹായിക്കും. പ്രായാധിക്യം മൂലമുണ്ടാകുന്ന ഓർമക്കുറവിനെ മന്ദഗതിയിലാക്കാനും ഇത് സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.


കോഴിയിറച്ചി

കോഴിയുടെ ഇറച്ചിയിൽ വിറ്റാമിൻ ബി 12, വിറ്റാമിൻ ബി 6, കോളിൻ മുതലായവയാൽ സമ്പന്നമാണ്. ഈ ഘടകങ്ങൾ ആരോഗ്യകരമായ വൈജ്ഞാനിക പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അവ തലച്ചോറിന്റെ പ്രവർത്തനങ്ങളെ മൊത്തത്തിൽ സംരക്ഷിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.

നട്‌സ്

തലച്ചോറിന്റെ വൈജ്ഞാനിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായിക്കുന്ന പോഷകങ്ങളടങ്ങിയതാണ് നട്‌സുകൾ. ഉണങ്ങിയ പഴങ്ങളും നട്സും വിവിധ പോഷകങ്ങൾ അടങ്ങിയ സൂപ്പർഫുഡുകളായി കണക്കാക്കപ്പെടുന്നു.


കറുവപ്പട്ട

സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നതാണ് കറുവാപ്പട്ട . കറുവപ്പഉപയോഗിക്കുന്നത് തലച്ചോറിലെ പ്രോട്ടീൻ മെച്ചപ്പെടുത്തും. ഓർമ, പെരുമാറ്റം, മറ്റ് വിവിധ വൈജ്ഞാനിക പ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള വിവിധ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും കറുവാട്ട സഹായിക്കും.

ജീവിതശൈലിയിലും ശ്രദ്ധ പുലർത്തുന്നത്  തലച്ചോറിന്റെ ആരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തും. ഭക്ഷണക്രമം മെച്ചപ്പെടുത്തുന്നതും പതിവായി വ്യായാമം ചെയ്യുന്നതും തലച്ചോറിന്റെ പ്രവർത്തനങ്ങളും ആരോഗ്യവും മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മദ്യം, സിഗരറ്റ് മുതലായ അനാരോഗ്യകരമായ വസ്തുക്കൾ ഒഴിവാക്കുകയും വേണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News