ഇരുമ്പ് മാത്രമല്ല ശരീരത്തില്‍ ചെമ്പ് കുറഞ്ഞാലും പ്രശ്നമാണ്
മനുഷ്യ ശരീരത്തിന് പ്രതിദിനം ഒന്ന് മുതൽ രണ്ടര ഗ്രാം വരെ ചെമ്പ് ലഭിക്കണം, അതേ സമയം അഞ്ച് ഗ്രാമിൽ കൂടരുത്
ശരീരത്തിൽ ഇരുമ്പ് കുറയുന്നു എന്ന് കേട്ടിട്ടുണ്ട് എന്നാൽ ചെമ്പ് കുറയുന്നു എന്ന് കേള്‍ക്കുന്നത് വളരെ അപൂർവമായിരിക്കും. ചെറിയ അളവിലാണെങ്കിലും ശരീരത്തിൽ ചെമ്പിന്റെ അംശം കാണപ്പെടുന്നു. ശരീരത്തിൽ ചെമ്പ് കുറയുന്നത് വിരളമാണ്. എങ്കിലും ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ശരീരത്തിൽ ചെമ്പ് കുറയുന്ന അവസ്ഥയാണ് ഹൈപ്പോകുപ്രീമിയ. മനുഷ്യ ശരീരത്തിന് പ്രതിദിനം ഒന്ന് മുതൽ രണ്ടര ഗ്രാം വരെ ചെമ്പ് ലഭിക്കണം, അതേ സമയം അഞ്ച് ഗ്രാമിൽ കൂടരുത്.
ചെമ്പിന്റെ കുറവ് ശരീരത്തിൽ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ
1. തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു
ശരീരത്തിൽ ചെമ്പ് കുറയുന്നതും കൂടുന്നതും തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ചെമ്പിന്റെ കുറവ് നടക്കാനും ഓടാനുമുള്ള കഴിവിനെ തടസപ്പെടുത്തുന്നു. കൂടാതെ വൈജ്ഞാനിക പ്രവർത്തനങ്ങളിലുള്ള ശ്രദ്ധകുറയാനും കാരണമാവുന്നു.
2. അസ്ഥികളിൽ ബലക്കുറവ് അനുഭവപ്പെടുന്നു
ചെമ്പിന്റെ അഭാവം എല്ലാ അസ്ഥികളെയും പ്രതികൂലമായി ബാധിക്കുന്നു. അത്തരം ഒരു പ്രശ്‌നമുള്ള രോഗികളിൽ അസ്ഥി ഡീമിനറലൈസേഷൻ രേഖപ്പെടുത്തു. ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നു.
3. സ്ത്രീകളിൽ ലൈംഗിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു
ചെമ്പിന്റ കുറവ് പെൺകുട്ടികളിൽ ലൈംഗിക വികസനം മന്ദഗതിയിലാക്കുന്നു. പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളിൽ ആർത്തവചക്രം തടസപ്പെടുത്താനും വന്ധ്യത ഉണ്ടാവാനുമുള്ള സാധ്യത കൂടുതലാണ്.
4. അനീമിയ
ചെമ്പിന്റെ അപര്യാപ്തത അനീമിയ അഥവാ വിളർച എന്ന അവസ്ഥയിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ചുവന്ന രക്താണുക്കളുടെ അഭാവമാണ് ഈ അനീമിയയുടെ കാരണം.
5. മുടി കൊഴിച്ചിൽ, അകാല നര
ചെമ്പിന്റെ കുറവ് മെലാനിൻ നഷ്ടപ്പെടാൻ കാരണമാവുന്നു. ഇത് മുടിയെ മാത്രമല്ല ചർമത്തിന്റെ ആരോഗ്യത്തെയും വളരെയധികം ദോഷകരമായി ബാധിക്കുന്നു. ഇത് മൂലം അകാല നര, ചർമ്മത്തില്‍ വിളർച്ച എന്നിവ ഉണ്ടാവുന്നു.
6. കാഴ്ചശക്തി കുറയുന്നു
ദീർഘ കാലത്തുള്ള ചെമ്പിന്റെ അഭാവം കാഴ്ച ശക്തി കുറയാൻ കാരണമാവുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ കാഴ്ച നഷ്ടപ്പെടാൻ വരെ കാരണമാവുന്നു.
ചെമ്പിന്റെ അപര്യാപ്തത എങ്ങനെ ഇല്ലാതാക്കാം
1. ചെമ്പിന്റെ അംശമുള്ള ഭക്ഷണങ്ങൾ കഴിക്കുക. കൂൺ, നട്ട്‌സുകൾ, കക്കയിറച്ചി, ഇലക്കറികൾ തുടങ്ങിയവയിൽ ധാരാളം ചെമ്പ് അടങ്ങിയിട്ടുണ്ട്.
2. ശരീരത്തിൽ ഇരുമ്പിന്റെ കുറവ് കണ്ടെത്താനും അത് പരിഹരിക്കാനും ഒരു വിദഗ്ധ ഡോക്ടറെ സമീപിക്കുക എന്നതാണ് ഏറ്റവും പ്രാധാന്യം.
ചെമ്പിന്‍റെ ആവശ്യകത
1. കൊളാജൻ ഉത്പാദനം
നമ്മുടെ ശരീരത്തിലെ പ്രധാന ഘടകങ്ങളായ കൊളാജൻ, എലാസ്റ്റിൻ എന്നിവ നിലനിർത്തുന്നതിൽ ചെമ്പ് പ്രധാന പങ്ക് വഹിക്കുന്നു. ചെമ്പിന് ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ടെന്നും മറ്റ് ആന്റിഓക്സിഡന്റുകളോടൊപ്പം ചർമ്മത്തിന്റെ വാർധക്യം തടയാൻ സഹായിക്കുമെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
2. ആർത്രൈറ്റിസ്
ആർത്രൈറ്റിസ് തടയാനോ കാലതാമസം വരുത്താനോ ചെമ്പ് സഹായിക്കുമെന്ന് മൃഗ പഠനങ്ങൾ സൂചിപ്പിക്കുന്നു. ആളുകൾ ഈ ആവശ്യത്തിനായി ചെമ്പ് വളകൾ ധരിക്കുന്നു. എന്നിരുന്നാലും, മനുഷ്യ പഠനങ്ങളൊന്നും ഇത് സ്ഥിരീകരിച്ചിട്ടില്ല.
3. ആന്റിഓക്സിഡന്റ് പ്രവർത്തനം
ചെമ്പിന് ആന്റിഓക്സിഡന്റ് പ്രവർത്തനവും ഉണ്ട്. ഫ്രീ റാഡിക്കലുകളുടെ ഉത്പാദനം കുറയ്ക്കാൻ ഇത് സഹായിക്കുന്നു.