ഉള്ളി വില്ലനാണോ..? കൂടുതലറിയാം..

ഉള്ളിയെക്കുറിച്ച് പല കാര്യങ്ങലും പ്രചരിക്കുന്നുണ്ട്. ഉളളി കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല, ഉള്ളിയിലെ ചില ഘടകങ്ങൾ ശരീരഭാരം, ദഹനക്കുറവ് എന്നിവയ്ക്ക് കാരണമാകും തുടങ്ങിയവയാണ് അവയിൽ ചിലത്.

Update: 2021-05-03 16:46 GMT
Advertising

ഉള്ളി അഥവാ, സവാള മിക്ക കറികളിലും പ്രധാന ചേരുവയായി നമ്മള്‍ ഉപയോഗിക്കുന്ന ഒന്നാണ്. കറികളില്‍ ഉപയോഗിച്ചില്ലെങ്കിലും സലാഡുകളിലും മറ്റുമായും നമ്മള്‍ ധാരാളം ഉള്ളി കഴിക്കുന്നുണ്ട്. ഉള്ളിയെക്കുറിച്ച് പല കാര്യങ്ങലും പ്രചരിക്കുന്നുണ്ട്. ഉളളി കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല, ഉള്ളിയിലെ ചില ഘടകങ്ങൾ ശരീരഭാരം, ദഹനക്കുറവ് എന്നിവയ്ക്ക് കാരണമാകും തുടങ്ങിയവയാണ് അവയിൽ ചിലത്. ഇതെല്ലാം കേൾക്കുമ്പോൾ നിങ്ങൾക്കും പല സംശയങ്ങൾ ഉണ്ടായേക്കാം.. അറിയാം കൂടുതൽ കാര്യങ്ങൾ..

പൂച്ചെടികളുടെ അല്ലിയം ജനുസ്സിലെ അംഗങ്ങളാണ് ഉള്ളി, അതിൽ വെളുത്തുള്ളി, വെളളവെങ്കായം തുടങ്ങിയ പല തരങ്ങൾ ഉൾപ്പെടുന്നു. ഉള്ളിയിൽ കാർബോഹൈഡ്രേറ്റ് കൂടുതലാണ്, ഉള്ളി അമിതമായി കഴിക്കുന്നത് വഴി ശരീരഭാരം, ക്ഷീണം, വയറുവേദന, ദഹനക്കുറവ്, ചില ആളുകളിൽ നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമാകാം. അമിതമായി കഴിക്കുമ്പോൾ മാത്രമാണ് ഈ പ്രശ്നമുണ്ടാകുന്നത്.

അതേസമയം നിരവധി ​ഗുണ​ങ്ങളും ഉള്ളിക്കുണ്ട്. വേനല്‍ക്കാലത്ത് ഉള്ളി കഴിക്കുന്നത് ശരീരത്തിന് തണുപ്പ് പകരാന്‍ സഹായിക്കുന്നു. ഉള്ളിയിലടങ്ങിയിരിക്കുന്ന 'വൊളറ്റൈല്‍ ഓയില്‍' ശരീരതാപത്തെ സന്തുലിതപ്പെടുത്താന്‍ സഹായിക്കുന്നു. സലാഡ് പരുവത്തില്‍ ഉള്ളി കഴിക്കുന്നതാണ് ഇതിന് ഏറ്റവും നല്ലത്. പച്ചയ്ക്കാകുമ്പോള്‍ ഇതുണ്ടാക്കുന്ന തണുപ്പും മറ്റ് ഗുണങ്ങളും വര്‍ധിക്കും.

ഉള്ളിയിലെ 'ഫൈബര്‍' ഘടകങ്ങള്‍ പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. നമ്മുടെ ശരീരത്തിനാവശ്യമായ തരത്തിലുള്ള ബാക്ടീരിയ- ഈസ്റ്റ് എന്നിവ ഉള്ളിയില്‍ കാണപ്പെടുന്നു. ഇത് കുടലിന്റെ ആരോഗ്യത്തിന് ഏറെ ഉപകാരപ്പെടുന്നവയാണ്. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാനും ഇത് സഹായിക്കും. 

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News