കണ്ണിനു ചുറ്റുമുള്ള കറുത്തപാടുകൾ മാറാൻ ഇതാ 5 വഴികൾ
പുതിനയില നീര് 15 മിനുട്ട് കണ്ണിനു താഴെ പുരട്ടുന്നത് കറുത്തപാടുകള്‍ മാറുന്നതിന് ഉപകാരപ്രദമാണ്.
കണ്ണിനു ചുറ്റുമുള്ള കറുത്തപാട് ഭൂരിഭാഗം പേരുടെയും പ്രശ്‌നമാണ്. കടുത്ത മാനസിക സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ, അലര്‍ജി, ഉത്കണ്ഠ ഇവയെല്ലാം കണ്ണിനു ചുറ്റും കറുത്തപാട് വരാന്‍ കാരണങ്ങളാണ്. കണ്ണുകള്‍ അമര്‍ത്തി തിരുമ്മുന്നതും ഇതിനൊരു കാരണമാകുന്നുണ്ട്.
കണ്ണിനു ചുറ്റുമുള്ള കറുത്തപാടുകള്‍ മാറാനുള്ള 5 വഴികള്‍ പരിചയപ്പെടാം.
1. ദിവസവും ഐസ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് കണ്ണിനു താഴെയുള്ള കറുത്ത നിറം മാറാന്‍ സഹായിക്കും.കണ്ണിനു കുളിർമയേകാനും ഈ മാർഗം നല്ലതാണ്.
2.നാരങ്ങ നീര്, തക്കാളി നീര്, മഞ്ഞള്‍ എന്നിവ ഒരുമിച്ച് ചേര്‍ത്ത് കണ്ണിനു താഴെ പുരട്ടുന്നത് നല്ലതാണ്. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ മൂന്ന് തവണ ചെയ്യുന്നതാണ് അഭികാമ്യം.
3. വെള്ളരിക്ക കണ്ണിനു താഴെ വെയ്ക്കുന്നത് കറുപ്പ് നിറം മാറാന്‍ സഹായിക്കും. മാനസിക സമ്മർദ്ദം കുറയ്ക്കാനും ഇത് നല്ലതാണ്.
4.ഉറങ്ങുന്നതിനു മുമ്പ് കണ്ണിനു താഴെ ആല്‍മണ്ട് ഓയില്‍ തേയ്ക്കുക.ഇത് കറുത്തപാടുകൾ എളുപ്പം മാറാൻ സഹായിക്കും. ശേഷം രാവിലെ ശുദ്ധജലത്തിൽ കഴുകി കളയുക.
5.പുതിനയില നീര് 15 മിനുട്ട് കണ്ണിനു താഴെ പുരട്ടുന്നത് കറുത്തപാടുകള്‍ മാറുന്നതിന് ഉപകാരപ്രദമാണ്.ചർമ്മ സംരക്ഷണത്തിനും പുതിനയില ഉപയോഗിക്കാവുന്നതാണ്.