പുറത്ത് പറയാന്‍ മടിക്കേണ്ട... മലബന്ധത്തിന് പരിഹാരമുണ്ട്

തെറ്റായ ആഹാരക്രമവും ദിനചര്യയുമാണ് മലബന്ധത്തിന് പ്രധാന കാരണം

Update: 2021-12-24 04:25 GMT
Advertising

പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മലബന്ധം. എന്നാാല്‍ പലരും പുറത്ത് പറയാന്‍ മടിക്കുന്നു. മലബന്ധം നിങ്ങളെ അലട്ടുന്ന പ്രശ്‌നമാണെങ്കില്‍ ചില ഭക്ഷണങ്കില് നിങ്ങളെ സഹായിക്കും.

വെള്ളം കുടിക്കുക


കൂടുതല്‍ വെള്ളം കുടിക്കുക.  ശരീരത്തില്‍ വെള്ളത്തിന്റെ അളവ കുറയുന്നത് മലബന്ധത്തിന് കാരണമാകുന്നു. ദിവസം മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ശീതള പാനീയങ്ങള്‍ പരമാവധി ഒഴുവാക്കുന്നതാണ് നല്ലത്.

വ്യായാമവും യോഗയും


ക്യത്യമായി വ്യായാമം ചെയ്യുന്നവര്‍ക്ക് മലബന്ധം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കുറവാണ്. കൃത്യമായ യോഗയും മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുന്നു.

ജീരക വെള്ളം


ജീരക വെള്ളം കുടിക്കുന്നതും നല്ലതാണ്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ സഹായിക്കുന്നു. രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് ജീരകവെള്ളം കുടിക്കുന്നത് മലബന്ധത്തിന് നല്ലതാണ്.

ഭക്ഷണം


ധാരാളം ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍  കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്.  ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരിക്കാന്‍ സഹായിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ഇല വര്‍ഗങ്ങള്‍ ധാന്യങ്ങള്‍, തുടങ്ങിയവയ മലബന്ധം ഇല്ലാതാക്കി ആരോഗ്യത്തെ സംരക്ഷിക്കുന്നു.

ചെറുപഴം


മലബന്ധം പരിഹരിക്കാന് ചെറുപഴം കഴിയ്ക്കുന്നത് നല്ലതാണ്. ഇതില്‍ നാരുകളുടെ അളവ് കൂടുതലാണ്.

കാപ്പി


ദിവസവും കാപ്പി കുടിക്കുന്നത് മലബന്ധം ഇല്ലാതാക്കാന് സഹായിക്കും. രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു ഗ്ലാസ് കാപ്പിയോ ചായയോ കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. 

 


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News