മുടിയിൽ എണ്ണ തേക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചൂടുവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയെ മാത്രമല്ല കണ്ണുകളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും
മുടിയുടെ വളർച്ചക്കായി പല വഴികളും പ്രയോഗിക്കുന്നവരാണ് നമ്മള്‍. എണ്ണ മുടിയിൽ ഉപയോഗിക്കുന്നത് ഇതിൻറെ ഭാഗമാണ്. എന്നാൽ ശരിയായ രീതിയിലല്ല എണ്ണ മുടിയിൽ തേക്കുന്നതെങ്കിൽ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഉണ്ടാകുക. മുടിയിൽ എപ്പോഴാണ് എണ്ണ തേക്കേണ്ടത്, എണ്ണ തേച്ചതിന് ശേഷം എത്ര നേരം സൂക്ഷിക്കണം എന്നിങ്ങനെ പല സംശയങ്ങളും എണ്ണ തേക്കുന്നതിനെ കുറിച്ചുണ്ട്. ഇത്തരത്തിൽ മുടിയിൽ എണ്ണ തേക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
1. കുളി കഴിഞ്ഞ് എണ്ണ തേക്കുന്നതും രാത്രി മുഴുവൻ എണ്ണ തേച്ച് രാവിലെ കഴുകി കളയുന്നതും നല്ല പ്രവണതയല്ല. ഇത് കഴുത്ത് വേദന,സൈനസൈറ്റിസ്, ജലദോഷം എന്നിവക്ക് കാരണമാകുന്നു.
2.മുടിയിഴകളിൽ മാത്രം എണ്ണ തേക്കുന്ന രീതിയാണ് പലരും പിന്തുടരുന്നത്. എന്നാൽ മുടിയിഴകളെക്കാള്‍ മുടി വേരുകള്‍ക്കാണ് പ്രധാന്യം നൽകേണ്ടത്.
3. വിപണിയിൽ ലഭ്യമാകുന്ന എല്ലാ ഉൽപ്പന്നങ്ങളും മുടിയിൽ പരിക്ഷിക്കുന്നത് നല്ലതല്ല
4.ചൂടുവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയെ മാത്രമല്ല കണ്ണുകളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും