കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്: തൈറോയ്ഡ് നിയന്ത്രിക്കാൻ ചെയ്യേണ്ടത്

തൈറോയ്ഡ് ശരിയായി പ്രവർത്തിക്കാത്തപ്പോൾ ആളുകൾക്ക് ഉണ്ടാകുന്ന പൊതുവായ രണ്ട് അവസ്ഥകളാണ് ഹൈപ്പോതൈറോയിഡിസവും ഹൈപ്പർതൈറോയിഡിസവും

Update: 2022-12-08 13:22 GMT
Editor : banuisahak | By : Web Desk
Advertising

തൈറോയ്ഡ്.. കഴുത്തിന്റെ മുൻവശത്ത് സ്ഥിതി ചെയ്യുന്ന ഇത്തിരിക്കുഞ്ഞനായ ഒരു ഗ്രന്ഥി. എന്നാൽ, മനുഷ്യരുടെ ശാരീരിക, മാനസികാരോഗ്യത്തില്‍ അത്യന്തം സംവേദനക്ഷമമായ ഈ അവയവം വഹിക്കുന്ന പങ്ക് ചെറുതല്ല. തൈറോയ്ഡ് പുറപ്പെടുവിക്കുന്ന ഹോർമോണുകൾ കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. ചെയ്യുന്നു. ഇത് തലച്ചോറ്, ഹൃദയം, പേശികൾ, മറ്റ് അവയവങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ നേരിട്ട് സഹായിക്കുന്നു. അതുപോലെ തന്നെ ഊർജം ശരിയായി ഉപയോഗിക്കുന്നതിന് ശരീരത്തെ സഹായിക്കുന്നതും തൈറോയ്ഡ് ആണ്. തൈറോയിഡിന്റെ പ്രവർത്തനത്തിൽ സംഭവിക്കുന്ന ചെറിയ താളപ്പിഴകൾ പോലും വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. 

തൈറോയ്ഡ് ശരിയായി പ്രവർത്തിക്കാത്തപ്പോൾ ആളുകൾക്ക് ഉണ്ടാകുന്ന പൊതുവായ രണ്ട് അവസ്ഥകളാണ് ഹൈപ്പോതൈറോയിഡിസവും ഹൈപ്പർതൈറോയിഡിസവും. തൈറോയ്ഡ് വേണ്ടത്ര ഹോർമോണുകൾ ഉത്പാദിപ്പിക്കാത്തതിനെയാണ് ഹൈപ്പോതൈറോയിഡിസം എന്ന് പറയുന്നത്. ആര്‍ത്തവപ്രശ്നങ്ങള്‍, അമിതവണ്ണം, വന്ധ്യത, മലബന്ധം, മുടി കൊഴിച്ചില്‍, മുഖത്തും കൈകാലുകളിലും നീര് വെക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഹൈപ്പോതൈറോയിഡിസം മൂലമുണ്ടാകാം. 

 ഹോർമോണുകളുടെ അധിക ഉൽപാദനമാണ് ഹൈപ്പർതൈറോയിഡിസം എന്ന രോഗാവസ്ഥയിലേക്ക് നയിക്കുന്നത്. വിട്ടുമാറാത്ത ക്ഷീണം, അമിതവിശപ്പ്, ഭാരം കുറയല്‍, അമിത ഹൃദയമിടിപ്പ്, വിറയല്‍, അമിതമായ വിയർപ്പ്, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങൾ ഇതുമൂലമുണ്ടാകാം. നമ്മുടെ ചില ജീവിതശൈലികളും തന്നെയാണ് തൈറോയ്ഡിന്റെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം. ഇവ നിയന്ത്രിച്ചാൽ പകുതി പ്രശ്നങ്ങൾ ഒഴിവാക്കാം. 

പുകവലി പോലെയുള്ള ശീലങ്ങൾ ഒഴിവാക്കുക. അമിത സമ്മർദ്ദം നിയന്ത്രിക്കുക, കൃത്യസമയത്ത് ഉറങ്ങുക തുടങ്ങിയവ തൈറോയ്ഡിനെ നിയന്ത്രിക്കാൻ സഹായിക്കും. ഇതിന് പുറമേ തൈറോയ്ഡ് അളവ് മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ഏതൊക്കെയെന്ന് നോക്കിയാലോ:-

 ധാന്യങ്ങൾ ഒഴിവാക്കരുത്

ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങൾ കുറിച്ച് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ. തൈറോയ്ഡ് നിയന്ത്രിക്കാനുള്ള മെച്ചപ്പെട്ട ഒരു മാർഗമാണ് ധാന്യങ്ങൾ. മെറ്റബോളിസം മെച്ചപ്പെടുത്താൻ ഓട്‌സ്, ബ്രൗൺ റൈസ്, മുളപ്പിച്ച ബ്രെഡ്, ക്വിനോവ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 

ഒമേഗ 3 തിരഞ്ഞെടുക്കാം

ഒമേഗ 3 ഫാറ്റി ആസിഡ് ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും ആവശ്യമായ കൊഴുപ്പാണ്. ഹൃദയത്തിന്‍റെയും ചര്‍മ്മത്തിന്‍റെയുമൊക്കെ ആരോഗ്യത്തിനും ഏറ്റവും ഗുണകരമായ ഒന്നാണിത്. ഒമേഗ 3 അടങ്ങിയ നിരവധി ഭക്ഷണ പദാർത്ഥങ്ങളുണ്ട്. ഫ്‌ളാക്‌സ് സീഡ് ആണ് ഇവയിൽ പ്രധാനം. സോയാ ബീന്‍, സാൽമൺ ഫിഷ്, വാൾനട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. 

 ഉറക്കം നിയന്ത്രിക്കാം 

ദിവസവും കുറഞ്ഞത്ത് ഏഴ് മുതൽ എട്ട് വരെ ഉറങ്ങേണ്ടത് പ്രധാനമാണ്. കൃത്യമായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ആരോഗ്യകരമായ ഉറക്കം ലഭിച്ചാൽ തൈറോയ്‌ഡിനെ മാത്രമല്ല മറ്റ് പല ആരോഗ്യപ്രശ്‌നങ്ങളേയും അകറ്റാൻ സാധിക്കും.

 വിറ്റാമിൻ ഡി ഉറപ്പാക്കുക 

വിറ്റാമിൻ ഡി ശരീരത്തിന് അത്യാവശ്യമായ ഒരു ധാതുവാൻ. ഇത് വേണ്ട അളവിൽ ശരീരത്തിന് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുക. ഓറഞ്ച് അടക്കമുള്ള പഴവർഗങ്ങളിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. 

 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News