ചോര്‍ച്ച തടയാം; വീടിന്‍റെ ആയുസ് കൂട്ടാം!

ചൂടുകാലത്ത് ചൂട് കൂടാനും, മഴക്കാലത്ത് ഈര്‍പ്പം കിനിഞ്ഞ് ലീക്ക് വരാനും തുടങ്ങുന്നുവെങ്കില്‍ നിങ്ങളുടെ വീടിന് ആയുസ് കുറവാണ് എന്ന് തന്നെയാണ് ഉത്തരം.

Update: 2023-03-10 07:30 GMT
By : Web Desk
Advertising

ഒരു വീടിന്‍റെ ആയുസ് എത്രയാണ്?.... ആ വീടിന്‍റെ ആയുസ് കൂട്ടാന്‍ എന്താണ് ചെയ്യേണ്ടത്?....അതേ, വീടിന് കൃത്യമായി സംരക്ഷണം ഒരുക്കണം എന്നാണ് അതിന് ഉത്തരം.. വീടിനെ സംരക്ഷിക്കേണ്ടത് എന്തില്‍ നിന്നാണ് എന്ന് ചോദിച്ചാല്‍, അത് മഴയില്‍ നിന്നും വെയിലില്‍ നിന്നും എന്നാണ് ഉത്തരം. ചൂടുകാലത്ത് ചൂട് കൂടാനും, മഴക്കാലത്ത് ഈര്‍പ്പം കിനിഞ്ഞ് ലീക്ക് വരാനും തുടങ്ങുന്നുവെങ്കില്‍ നിങ്ങളുടെ വീടിന് ആയുസ് കുറവാണ് എന്ന് തന്നെയാണ് ഉത്തരം.

ഒരു വീട് നിര്‍മിക്കുമ്പോള്‍ ഈര്‍പ്പത്തില്‍ നിന്നും ചോര്‍ച്ചയില്‍ നിന്നും നിര്‍ബന്ധമായും സംരക്ഷണം കൊടുക്കേണ്ട ചില സ്ഥലങ്ങളുണ്ട്. ആ ഭാഗം കൃത്യമായി ശ്രദ്ധിച്ചെങ്കില്‍ മാത്രമേ വീടിന്‍റെ ആയുസ്സ് നമുക്ക് ഉറപ്പുവരുത്താന്‍ കഴിയുകയുള്ളൂ... അതില്‍ പ്രധാനപ്പെട്ടതാണ് വീടിന്‍റെ മേല്‍ക്കൂര.


വീടുനിര്‍മിക്കുമ്പോള്‍ തന്നെ ടെറസ് വാട്ടര്‍പ്രൂഫിംഗ് ചെയ്തിട്ടില്ലെങ്കില്‍ കാലം മുന്നോട്ട് പോകുന്തോറും ചോര്‍ച്ച വരാനുള്ള സാധ്യത ഏറെ കൂടുതലാണ്. ചോര്‍ച്ച തുടങ്ങുന്നതോടെ ടെറസിനുള്ളിലെ ഇരുമ്പുകമ്പികള്‍ക്ക് നനവ് തട്ടും, അതിന് തുരുമ്പുവരും. അതോടെ ടെറസിന്‍റെ കോണ്‍ക്രീറ്റുകള്‍ അടര്‍ന്ന് താഴെ വീണ് തുടങ്ങും, വീട് നശിക്കാന്‍ തുടങ്ങും.

ഒരു വീടിന്‍റെ ടെറസ് എങ്ങനെ സംരക്ഷിക്കണം?

നിരപ്പായിട്ടാണ് ടെറസ് പണിയുന്നതെങ്കില്‍ വെള്ളം ഒഴുകിപ്പോകുന്ന രീതിയിലായിരിക്കണം അത് നിര്‍മിക്കേണ്ടത്. ടെറസ് സിമന്‍റും മണലും ഉപയോഗിച്ച് തേച്ച് (പ്ലാസ്റ്ററിംഗ്) വൃത്തിയാക്കുന്നുണ്ടെങ്കില്‍ അതിന് മുമ്പ് നിര്‍ബന്ധമായും വാട്ടര്‍പ്രൂഫിംഗ് ചെയ്യണം. അതല്ല, പ്ലാസ്റ്ററിംഗ് ചെയ്ത് കഴിഞ്ഞതിന് ശേഷമാണ് വാട്ടര്‍പ്രൂഫിംഗ് ചെയ്യുന്നതെങ്കില്‍ പോളി യൂറിത്തീന്‍ ടൈപ്പ് മെറ്റീരിയലുകള്‍ വേണം ഉപയോഗിക്കാന്‍. സൂര്യപ്രകാശം നേരിട്ട് തട്ടിയാല്‍ പ്രശ്നമില്ലാത്ത മെറ്റീരിയലുകളാണ് പോളി യൂറിത്തീന്‍. ഇനി പ്ലാസ്റ്ററിംഗ് ചെയ്യുന്നില്ലെങ്കിലും പോളി യൂറിത്തീന്‍ (പിയു) ചെയ്യുന്നതാണ് നല്ലത്. ആക്രലിക് ടൈപ്പ് മെറ്റീരിയലോ, ബിറ്റുമിന്‍ ടൈപ്പ് മെറ്റീരിയലോ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതിന് മുകളില്‍ പ്ലാസ്റ്ററിംഗ് വരുന്നതുകൊണ്ട് കുഴപ്പമില്ല.


വാട്ടര്‍പ്രൂഫിംഗ് ചെയ്യേണ്ടത് എങ്ങനെ?

ടെറസിന്‍റെ പ്രതലത്തിലാണ് വാട്ടര്‍പ്രൂഫിംഗ് അപ്ലെ ചെയ്യേണ്ടത്. അതിന് മുന്നോടിയായുള്ള ക്ലീനിംഗിന് നല്ല പ്രാധാന്യമുണ്ട്. ഏതുതരം വാട്ടര്‍പ്രൂഫിംഗ് ആണ് ചെയ്യുന്നതെങ്കിലും അവിടെ നല്ലതുപോലെ കഴുകി വൃത്തിയാക്കണം. ഇളകി നില്‍ക്കുന്നതും ഉയര്‍ന്നുനില്‍ക്കുന്നതുമായ ഇടങ്ങളെല്ലാം വൃത്തിയാക്കിയെടുക്കണം. അതിന് ശേഷം മദര്‍സ്ലാബില്‍ വേണം വാട്ടര്‍പ്രൂഫിംഗ് ചെയ്യാന്‍. എത്ര വൃത്തിയാക്കിയാലും കഴുകി ക്ലീന്‍ ചെയ്താലും പിന്നെയും കാണാന്‍ പറ്റുന്നതും കാണാന്‍ പറ്റാത്തതുമായ അഴുക്കുകള്‍ അവിടെ ഉണ്ടായേക്കാം. അവ കളയുവാനായി റിപ്പയറിംഗ് മെറ്റീരിയല്‍ ഉപയോഗിക്കണം. അത് കഴിഞ്ഞ് 45 ജിഎസ്എമ്മിന്‍റെ ഫൈബര്‍ മെഷ് വിരിക്കണം. അല്ലെങ്കില്‍ ഫൈബര്‍ മെഷ് വിരിച്ചതിന് ശേഷം റിപ്പയറിംഗ് മെറ്റീരിയല്‍ ഉപയോഗിക്കുകയും ചെയ്യാം. ടെറസിന് മുകളില്‍ ചെയ്യുന്ന ലെയറിന് ബലം കൂടുതല്‍ കിട്ടാന്‍വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ടെറസിലെ പ്രതലത്തിലെ ഓരോ ദ്വാരവും അടച്ച് വളരെ കൃത്യമായി വേണം ആ മെഷ് വിരിക്കാന്‍. അതിന് ശേഷം പോളി യൂറിത്തീന്‍ അപ്ലെ ചെയ്യാം. മൂന്ന് തവണയാണ് ഇത് അപ്ലെ ചെയ്യേണ്ടത്. ഓരോ തവണയും അപ്ലെ ചെയ്ത് പൂര്‍ണമായും ഉണങ്ങിയതിന് ശേഷമാണ് അടുത്ത ഘട്ടം അപ്ലെ ചെയ്യേണ്ടത്. ബിറ്റുമിന്‍, ആക്രലിക് ആണ് വാട്ടര്‍പ്രൂഫിംഗിന് ഉപയോഗിക്കുന്നതെങ്കില്‍ അതിന് മുകളില്‍ പ്ലാസ്റ്ററിംഗ് വേണം.

ഇത്രയും കാര്യങ്ങള്‍ വീട് നിര്‍മ്മിക്കുമ്പോള്‍ തന്നെ ടെറസിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കുകയാണെങ്കില്‍ വീടിനകത്തേക്ക് ഈര്‍പ്പം ഇറങ്ങുകയോ ലീക്ക് വരികയോ ഇല്ല.. വീടിന് ആയുസ് കൂടുകയും ചെയ്യും.

Full View

വിവരങ്ങള്‍ക്ക് കടപ്പാട്:

പ്രജീഷ് എന്‍.വി ചന്ദ്രന്‍

പ്രൊജക്ട് മാനേജര്‍, wytfox ഇൻഡസ്ട്രീസ്


FOR MORE DETAILS

Contact : +91 9037703727, +91 97459 29393

WHATSAPP : https://wa.me/919037703727

YOUTUBE : https://www.youtube.com/@wytfox

INSTA : https://www.instagram.com/wytfoxofficial

Facebook : https://www.facebook.com/Wytfoxofficial

Tags:    

By - Web Desk

contributor

Similar News