സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നുതന്നെ അറിയാം, വീട്ടിലെ ഫ്രിഡ്ജില്‍ എന്താണ് ഇല്ലാത്തത് എന്ന്!
മീഡിയവണ്‍ ബിസ് ആര്‍ട്ടില്‍ തന്‍റെ ബിസിനസ് രഹസ്യങ്ങള്‍ പങ്കുവെക്കുകയാണ് നിക്ഷാന്‍ ഇലക്ട്രോണിക്സ് എം.ഡി എം.എം.വി മൊയ്തു.
വടക്കേ മലബാറുകാര്‍ നെഞ്ചേറ്റിയ ഇലക്ട്രോണിക്സ് ഗൃഹോകരണങ്ങളുടെ ഒരു കലവറ എന്നുതന്നെ നിക്ഷാന്‍ ഇലക്ട്രോണിക്സിനെ വിശേഷിപ്പിക്കാം. 25 വര്‍ഷമായി നിക്ഷാന്‍ അതിന്‍റെ വിജയക്കുതിപ്പ് തുടങ്ങിയിട്ട്. ഇ പ്ലാനറ്റ്, ഇഹം ഡിജിറ്റല്‍ എന്നീ സ്ഥാപനങ്ങളും നിക്ഷാന്‍റെ സഹോദരസ്ഥാപനങ്ങളാണ്. എന്താണ് ഈ വിജയക്കുതിപ്പിന്‍റെ രഹസ്യമെന്ന് ചോദിച്ചാല്‍ എം.ഡി എം.എം.വി മൊയ്തുവിന് അത് തുറന്നുപറയാന്‍ ഒരു മടിയുമില്ല. എന്നും കസ്റ്റമേഴ്സിനോട് ഇടപഴകിയാണ് അദ്ദേഹത്തിന്‍റെ ഓരോ ദിവസവും കടന്നുപോകുന്നത്. കസ്റ്റമേഴ്സിന്‍റെ പള്‍സ് അറിയണമെങ്കില്‍, അവരുടെ ഫീല്‍ അറിയണമെങ്കില്‍ അവരോട് നേരിട്ട് ഇടപഴകണമെന്ന് പറയുന്നു അദ്ദേഹം. മീഡിയവണ്‍ ബിസ് ആര്‍ട്ടില്‍ തന്‍റെ ബിസിനസ് രഹസ്യങ്ങള്‍ പങ്കുവെക്കുകയാണ് നിക്ഷാന്‍ ഇലക്ട്രോണിക്സ് എം.ഡി എം.എം.വി മൊയ്തു.
''നിക്ഷാന്‍റെ ശക്തി എന്ന് പറയുന്നത് തന്നെ അതിന്‍റെ കസ്റ്റമേഴ്സാണ്. കസ്റ്റമേഴ്സിന് ഞങ്ങളോടുള്ള വിശ്വാസ്യത. ആ വിശ്വാസ്യത നല്‍കിയ ശക്തിയില്‍ നിന്നാണ് നിക്ഷാന്‍റെ ഈ വളര്‍ച്ച ഉണ്ടായത്. അവര്‍ക്കെന്താണോ വേണ്ടത് അത് അവരാവശ്യപ്പെട്ടു കൊണ്ടേയിരുന്നു… അതെല്ലാം അവര്‍ക്കെത്തിച്ചു നല്‍കിനല്‍കിയാണ് ഞങ്ങളിങ്ങനെ കാലഘട്ടത്തിനനുസരിച്ച് വളര്‍ന്നത്.''
ഓരോ ദിവസവും ഓരോ മണിക്കൂറിലും അപ്‍ഡേറ്റ് ആയിക്കൊണ്ടിരിക്കുകയാണ് ഗൃഹോപകരണനിര്‍മ്മാണ മേഖല. എങ്ങനെയാണ് ഈ വേഗത്തിനൊപ്പം പിടിച്ചു നില്‍ക്കുന്നത്?
പണ്ട് ഒരു പ്രൊഡക്ട് ലോകത്തിന്‍റെ ഏതെങ്കിലും ഒരു കോണില്‍ ലോഞ്ച് ചെയ്താല്‍ അത് ഇന്ത്യയിലെത്താന്‍ കാലങ്ങള്‍ എടുത്തിരുന്നു. കേരളത്തിലെത്താന്‍ അവിടുന്ന് പിന്നെയും കഴിയും… മലബാറിലേക്കെത്താന്‍ വീണ്ടും ദിവസങ്ങള്‍ എടുക്കും. എന്നാല്‍ ഇന്നോ? ഇന്ന് ഒരു പ്രൊഡക്ട്, അതെന്തായാലും -ലോകത്തെവിടെ ലോഞ്ച് ആയാലും ഉടനെ ഇന്ത്യയിലും കേരളത്തിലും മലബാറിലും എത്തിയിരിക്കും. മാത്രമല്ല, അതിന്‍റെ അപ്‍ഡേഷന്‍റെ വേഗതയും അങ്ങനെത്തന്നെയാണ്. അതിന് അനുസരിച്ച് നമ്മളും മാറേണ്ടതുണ്ട്. എങ്കില്‍ മാത്രമേ കാലഘട്ടത്തിനനുസരിച്ച് സഞ്ചരിക്കാന്‍ കഴിയുകയുള്ളൂ.
ബ്രാന്‍ഡുകളെ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ്?
പുതിയ ഒരു ബ്രാന്‍ഡ് വന്നാല്‍ എന്തായാലും ഞങ്ങള്‍ ശ്രദ്ധിക്കും. ആ പ്രൊഡക്ടിന്‍റെ ക്രെഡിബിലിറ്റി, ക്വാളിറ്റി എല്ലാം നോക്കും. അതെല്ലാം ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ ആ പ്രൊഡക്ടടിനെ കസ്റ്റമര്‍ക്ക് പരിചയപ്പെടുത്തുകയുള്ളൂ. ചിലപ്പോള്‍ നല്ല ചില ബ്രാന്‍ഡുകള്‍ പൂട്ടിപ്പോകും... അങ്ങനെയൊക്കെ വരുമ്പോള്‍ ആ കസ്റ്റമറെ തൃപ്തിപ്പെടുത്താന്‍ ചിലപ്പോള്‍ ഫ്രീ സര്‍വീസ് നല്‍കേണ്ടി വരും. ചിലപ്പോള്‍ റീപ്ലെയ്സ്മെന്‍റ് നല്‍കേണ്ടി വരും. കാരണം ഒരു കസ്റ്റമറെ നിലനിര്‍ത്തുകയാണ് ആവശ്യം. അതിന് അവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സര്‍വ്വീസ് നല്‍കേണ്ടി വരും. അതില്‍ ചില സാമ്പത്തിക നഷ്ടം നമ്മള്‍ സഹിക്കേണ്ടി വരും. അല്ലാതെ ആ കമ്പനി സര്‍വ്വീസ് നിര്‍ത്തി, അവരുടെ പാര്‍ട്സ് കിട്ടാനില്ല എന്ന മറുപടിയാണ് ഞങ്ങള്‍ നല്‍കുന്നതെങ്കില്‍ അവിടെ ഞങ്ങളുടെ വിശ്വാസ്യത തകരും. കസ്റ്റമറുടെ വിശ്വാസം നഷ്ടപ്പെട്ടാല്‍ പിന്നെ ആര്‍ക്കും നിലനില്‍പ്പില്ല.
ഒരു ഇലക്ട്രോണിക്സ് പ്രൊഡക്ട് വാങ്ങാന്‍ വരുന്ന ഒരു കസ്റ്റമര്‍- ബ്രാന്‍ഡിനെ കൂടാതെ, ക്വാളിറ്റി, വില എന്നിങ്ങനെയുള്ള കാര്യങ്ങളായിരിക്കും ശ്രദ്ധിക്കുക- മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇതിലേതാണ് നിക്ഷാനെ കസ്റ്റമര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്?
പ്രൊഡക്ട് എല്ലായിടത്തും കിട്ടും. വിലയും തുല്യമായിരിക്കും. അതില്‍ നിന്നും വ്യത്യസ്തമായി എന്താണ് കസ്റ്റമര്‍ക്ക് കൊടുക്കാനാകുക എന്നതില്‍ തന്നെയാണ് നിക്ഷാന്‍റെ ശ്രദ്ധ. ഒരു ഉത്പന്നം വാങ്ങാനായി വരുന്ന ഉപഭോക്താവിന്‍റെ ആവശ്യം മനസ്സിലാക്കി, അതിനനുസരിച്ച് വേണം അവര്‍ക്ക് പ്രൊഡക്ടുകളെ പരിചയപ്പെടുത്തി കൊടുക്കാന്‍... അതിന് അവര്‍ക്ക് ഇവിടെ നിന്ന് നല്ല സര്‍വീസ് ലഭിക്കണം. നല്ല സര്‍വ്വീസ് ലഭിക്കുന്നു ഇവിടെ എന്നതുകൊണ്ടുതന്നെയാണ് കസ്റ്റമര്‍ക്ക് നിക്ഷാന്‍ പ്രിയപ്പെട്ട ഇടമാകുന്നത്.
സമാനമേഖലയിലുള്ള സ്ഥാപനങ്ങളുമായി എങ്ങനെയാണ് ആരോഗ്യകരമായ ഒരു മത്സരം കാത്തുസൂക്ഷിക്കുന്നത്?
അതാണ് പറഞ്ഞത്, ഞങ്ങള്‍ കസ്റ്റമര്‍ക്ക് നല്‍കുന്ന സര്‍വീസ് തന്നെയാണ് അതിലുള്ള പ്രധാന വ്യത്യാസം. പ്രൊഡക്ട് എവിടെയും കിട്ടാം. വിലയും തുല്യമായിരിക്കാം. പക്ഷേ, ഞങ്ങള്‍ കൊടുക്കുന്ന സര്‍വീസ്- അത് ഇവിടെ മാത്രമേ ലഭിക്കൂ. ഇവിടുത്തെ കസ്റ്റമര്‍ കെയര്‍ അത്രയും ശക്തമാണ് താനും. നമ്മുടെ പ്രൊഡക്ട് പോലും കസ്റ്റമര്‍ ഓറിയന്‍റഡ് ആണ്. അതിന്‍റെ ഉപയോഗത്തിനിടെ എന്തെങ്കിലും തകരാറുകള്‍ വരാം. അവ കൃത്യസമയത്ത് പരിഹരിച്ചു കൊടുക്കുന്നിടത്താണ് നമ്മുടെ വിജയം. എങ്കിലേ നമ്മുടെ സര്‍വീസ് മികച്ചതാണെന്ന് കസ്റ്റമര്‍ക്ക് ഫീല്‍ ചെയ്യൂ. സെയില്‍സിനേക്കാളും ഞങ്ങള്‍ ശ്രദ്ധിക്കുന്നത് സര്‍വ്വീസിലാണ്.
കസ്റ്റമറെ പോലെ പ്രധാനപ്പെട്ടതല്ലേ സ്റ്റാഫുകളുടെ സംതൃപ്തിയും? നിക്ഷാന്‍റെ വിജയത്തില്‍ അവരുടെ പങ്ക് എത്രത്തോളമുണ്ട്?
കഴിഞ്ഞ 25 വര്‍ഷമായി എനിക്കൊപ്പം ജോലിചെയ്യുന്നവരുണ്ട് എന്‍റെ ടീമില്‍. ഒരു കുടുംബം പോലെയാണ് അവരെല്ലാവരും ഈ ടീമിന്‍റെ ഭാഗമായി നില്‍ക്കുന്നത്. കാലഘട്ടത്തിനനുസരിച്ച് അവര്‍ക്ക് ട്രൈയിനിംഗും ഞങ്ങള്‍ നല്‍കാറുണ്ട്. കാരണം നിക്ഷാന്‍റെ വളര്‍ച്ചയുടെ വലിയൊരു പങ്കും ഈ ജീവനക്കാരുടെ സഹകരണമാണ്..
എന്താണ് നിക്ഷാന്‍റെ സ്മാര്‍ട്ട് ഹോം എന്ന ആശയം?
ഇന്നത്തെ ഏറ്റവും അഡ്വാന്‍സ്‍ഡ് ടെക്‍നോളജിയിലുള്ള പ്രൊഡക്ടുകള്‍ കസ്റ്റമര്‍ക്ക് പരിചയപ്പെടുത്തുക എന്നതാണത്. അതിലൂടെ അതിന്‍റെ വില്‍പനയും ലക്ഷ്യംവെക്കുന്നു. പുറത്തെവിടെ ഇരുന്നും വീടും വീടിനുള്ളിലെ ഗൃഹോപകരണങ്ങളും നമുക്ക് ഓപ്പറേറ്റ് ചെയ്യാം. അത് ഓഫീസിലിരുന്നായാലും, മറ്റേതെങ്കിലും രാജ്യത്ത് ഇരുന്നായാലും. അതായത് പുതിയ ഒരുതരം ഫ്രിഡ്ജിനുള്ളില്‍ കാമറയുണ്ട്. ഷോപ്പിംഗിന് പോയാല്‍ നമുക്ക് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നുകൊണ്ടുതന്നെ ഫ്രിഡ്ജിനുള്ളില്‍ എന്തൊക്കെയുണ്ട്, ഇല്ല എന്ന് അറിയാന്‍ കഴിയും. എക്സ്പെയറി ഡേറ്റ് കഴിഞ്ഞ എന്തെങ്കിലും ഫ്രിഡ്ജില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ ഫ്രിഡ്ജ് നമുക്ക് അലാറം തരും.
പുതിയ വീട് വെക്കുന്ന ഒരാളെ സംബന്ധിച്ച് ആ വീട്ടിലേക്കാവശ്യമായ ഫര്‍ണീച്ചര്‍ ഒഴിച്ചുള്ളതെല്ലാം ഇവിടെക്കിട്ടും എന്ന ആശയമാണ് നിക്ഷാന്‍ മുന്നോട്ടുവെക്കുന്നത്. കാരണം ഒരു ഇന്‍റീരിയര്‍ ഡിസൈനറുമായി നിങ്ങളെത്തിയാല്‍ നിങ്ങളുടെ വീടിന്‍റെ ഭംഗിക്കൂട്ടുന്ന, വീടിന്‍റെ നിറത്തിന് അനുയോജ്യമായ പ്രൊഡക്ടുകളുമായി തിരിച്ചുപോകാം. വെറും ടച്ച് ആന്‍റ് ഫീല്‍ മാത്രമല്ല, ഈ പ്രൊഡക്ട് വീട്ടില്‍ ഫിക്സ് ചെയ്താല്‍ എങ്ങനെയിരിക്കും എന്നുവരെ ഇവിടുന്ന് മനസ്സിലാക്കാന്‍ പറ്റും. മാത്രമല്ല, നിങ്ങളുടെ ബജറ്റിനനുസരിച്ചുള്ള പര്‍ച്ചേസിംഗും ഇവിടെ സാധ്യമാണ്.
ബിസിനസ് രംഗത്തേക്ക് ഇറങ്ങാന്‍ സ്വാധീനിച്ച ആരെങ്കിലും ഉണ്ടോ?
ഒരു ബിസിനസ് കുടുംബമായിരുന്നു ഞങ്ങളുടേത്. അതുകൊണ്ടുതന്നെ റോള്‍ മോഡല്‍ എന്ന് പറയുന്നത് എന്‍റെ ഉപ്പ തന്നെയായിരുന്നു. പിന്നെ ഈ ബിസിനസ്സിലേക്ക് വന്നപ്പോള്‍ സഹായമായി നിന്നത് ഭാര്യയുടെ ഉപ്പയാണ്. ഇവര്‍ രണ്ടുപേരും തന്നെയാണ് എന്നെ ഏറ്റവും കൂടുതല്‍ ബിസിനസ്സില്‍ സ്വാധീനിച്ച വ്യക്തികള്‍. മാത്രമല്ല. ഒരു ബിസിനസ് കുടുംബത്തിലെ അംഗമായതിനാല്‍ ഭാര്യയ്ക്ക് എന്‍റെ തിരക്കുകളെ മനസ്സിലാക്കാനായി എന്നതും എനിക്ക് സപ്പോര്‍ട്ടായ ഘടകങ്ങളാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
WebSite: https://nikshanonline.com
Facebook: https://www.facebook.com/NikshanElectronicsindia
Insta: https://www.instagram.com/p/CWDCJ1jrDJh/?utm_medium=copy_link
Phone: 9745655527