പ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ കരുത്ത് ഓര്‍മിപ്പിച്ച് ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞു

നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു.

Update: 2018-12-07 15:05 GMT
Advertising

ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. ഇറാനിയൻ സംവിധായകൻ മജീദ് മജീദിക്ക് ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് മുഖ്യമന്ത്രി സമ്മാനിച്ചു. 7 ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 72 രാജ്യങ്ങളില്‍ നിന്നായി 164 ചിത്രങ്ങള്‍ ആണ് പ്രദര്‍ശിപ്പിക്കുക.

മഹാപ്രളയത്തിന്റെ അതിജീവനം ഓർമ്മിപ്പിച്ചായിരുന്നു ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞത്. മുഖ്യമന്ത്രി മേളക്ക് തിരിതെളിയിച്ചപ്പോൾ സദസിൽ മെഴുകുതിരിനാളങ്ങൾ ഉയർന്നു. പ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ കരുത്ത് തെളിയിക്കുന്നതാണ് ഇത്തവണത്തെ മേളയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മജീദ് മജീദിക്കൊപ്പം ബംഗാളി ചലച്ചിത്രകാരൻ ബുദ്ധദേവ് ദാസ് ഗുപ്തയും അഭിനേത്രി നന്ദിത ദാസും മേളയിലെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികളായി.

Tags:    

Similar News