'ഭൂതക്കണ്ണാടി'യുടെ പുനരുദ്ധരിച്ച പതിപ്പ്: ആദ്യപ്രദര്‍ശനം ഇന്ന്
ലോഹിതദാസിന് മികച്ച നവാഗത സംവിധായകനുള്ള ദേശീയപുരസ്‌കാരം, 1997ലെ മികച്ച മലയാളചിത്രത്തിനും തിരക്കഥയ്ക്കും രണ്ടാമത്തെ നടിക്കുമുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ എന്നീ അംഗീകാരങ്ങള്‍ നേടിയ ചിത്രമാണ് ഭൂതക്കണ്ണാടി.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചലച്ചിത്ര പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി 2 K റെസല്യൂഷനില്‍ പുനരുദ്ധരിച്ച 'ഭൂതക്കണ്ണാടി'യുടെ ആദ്യപ്രദര്‍ശനം വ്യാഴാഴ്ച . വൈകിട്ട് 3.15ന് ന്യൂ തിയേറ്ററിലെ സ്‌ക്രീന്‍ മൂന്നിലാണ് പ്രദര്‍ശനം. പ്രദര്‍ശനത്തിനു മുന്നോടിയായി നടക്കുന്ന ചടങ്ങില്‍ സംവിധായകരായ ടി.വി ചന്ദ്രന്‍, സിബി മലയില്‍, നടി ശ്രീലക്ഷ്മി, നിര്‍മ്മാതാവ് കൃഷ്ണകുമാര്‍ (ഉണ്ണി), ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് എന്നിവര്‍ പങ്കെടുക്കും.
ലോഹിതദാസിന് മികച്ച നവാഗത സംവിധായകനുള്ള ദേശീയപുരസ്‌കാരം, 1997ലെ മികച്ച മലയാളചിത്രത്തിനും തിരക്കഥയ്ക്കും രണ്ടാമത്തെ നടിക്കുമുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ എന്നീ അംഗീകാരങ്ങള്‍ നേടിയ ചിത്രമാണ് ഭൂതക്കണ്ണാടി. 1999ലെ ബെര്‍ലിന്‍ ചലച്ചിത്രമേളയിലും വാന്‍കുവര്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിലും തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥ മൂലം സമനില തെറ്റിപ്പോയ ഒരു പിതാവിന്റെ ജീവിതമാണ് പ്രമേയമാക്കിയിരിക്കുന്നത്.