നമ്മുടെ സിനിമ നമ്മുടെ നിലപാടുകളാണ്: ബിജിപാൽ
ഒരു സിനിമയിൽ എന്ത് ചെയ്താലും അത് നമ്മെ പൂർണമായും തൃപ്തിപ്പെടുത്താത്ത നിലയിൽ നമ്മെ ചെന്നെത്തിക്കണമെന്നും അത്രമേൽ നമ്മൾ അതിൽ ആഴ്ന്നിറങ്ങണമെന്നും ബിജിപാൽ
Update: 2018-12-08 11:00 GMT
പ്രേക്ഷകന്റെ ഗ്രഹണശക്തിയെ വർധിപ്പിക്കുക എന്നതാണ് സിനിമ ചർച്ച ചെയ്യേണ്ട രാഷ്ട്രീയമെന്ന് സംഗീത സംവിധായകൻ ബിജിപാൽ. ഒരു സിനിമയിൽ എന്ത് ചെയ്താലും അത് നമ്മെ പൂർണമായും തൃപ്തിപ്പെടുത്താത്ത നിലയിൽ നമ്മെ ചെന്നെത്തിക്കണമെന്നും അത്രമേൽ നമ്മൾ അതിൽ ആഴ്ന്നിറങ്ങണമെന്നും ബിജിപാൽ പറഞ്ഞു.
''നമ്മുടെ നിലപാടുകൾ നമുക്ക് നൽകുന്നതാണ് നമ്മുടെ സിനിമ. ഒരു കാര്യത്തെ കുറിച്ച് ഒരുപാട് ചിന്തിക്കാനുള്ള ത്വര നമുക്ക് ഉണ്ടാക്കി തരുക, ബ്രെയിൻ സ്റ്റോമിങ് നടത്താൻ നമ്മെ പ്രേരിപ്പിക്കുക, ഇതെല്ലാമാണ് ഒരു നല്ല സിനിമ ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ പല നവോത്ഥാനങ്ങൾ സംഭവിക്കേണ്ടതും ഇത്തരം കാഴ്ചകളിലൂടെയും ചിന്തകളിലൂടെയുമാണ്. അതിന്റെ അർത്ഥം പൂർത്തിയാവുന്ന തലത്തിലേക്കെത്തുന്നത് ഐ.എഫ്.എഫ്.കെ പോലുള്ള മേളകളിലൂടെയാണ്...' ബിജിപാൽ കൂട്ടിച്ചേർത്തു.