‘ഇത്തവണത്തെ ഐ.എഫ്.എഫ്.കെ ക്ലാസിക് ഉത്സവമാണ്...’; സംവിധായകൻ പാമ്പള്ളി സംസാരിക്കുന്നു

മികച്ച നവാഗത സംവിധായകന്‍, മികച്ച സിനിമ തുടങ്ങിയ ദേശീയ ചലച്ചിത്ര ബഹുമതികള്‍ ലഭിച്ചിട്ടുണ്ട് പാമ്പള്ളിയുടെ സിന്‍ജാറിന്  

Update: 2018-12-08 05:33 GMT
Advertising

ഇരുപത്തിമൂന്നാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ഒരു ക്ലാസിക് ഉത്സവമാകുമെന്ന പക്ഷക്കാരനാണ് ദേശീയ അവാർഡ് ജേതാവായ സംവിധായകൻ പാമ്പള്ളി. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മിതിയെ കണക്കിലെടുത്ത് ചെലവ് ചുരുക്കി നടത്തുന്ന മേളയിലെ റജിസ്റ്ററേഷൻ ഫീസ് കൂട്ടിയതിനാൽ ഡെലിഗേറ്റുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടെങ്കിലും സിനിമയെ അത്രത്തോളം സ്നേഹിക്കുന്നവർ മാത്രമേ ഇത്തവണ മേളയിൽ പങ്കെടുക്കാനായി എത്തുകയുള്ളു എന്ന് അദ്ദേഹം പറഞ്ഞു.

Full View

ലക്ഷദ്വീപിലെ ഭാഷയായ ജസരിയിൽ പാമ്പള്ളി ഒരുക്കിയ ‘സിന്‍ജാര്‍’ കഴിഞ്ഞ വർഷത്തെ മികച്ച ജസരി ഭാഷയിലെ ചിത്രം, മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം എന്നിവ നേടിയിരുന്നു. സിന്‍ജാറിന്റെ ആദ്യ സ്ക്രീനിങ് നടക്കുന്നത് ഇന്ത്യൻ പനോരമ വിഭാഗത്തിൽ കാൻ ചലച്ചത്രമേളയിലാണെന്നും ഒരുപാട് ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിക്കുകയും പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ടെന്നും പാമ്പള്ളി കൂട്ടിചേർത്തു. ഇതാദ്യമായാണ് സിന്‍ജാർ കേരളത്തിൽ പ്രദര്‍ശിപ്പിക്കാന്‍ പോകുന്നതെന്നും ഇത്രയധികം അവാർഡുകൾ നേടിയ കേരളത്തിൽ നിന്നുള്ള ഈ സിനിമ കാണാൻ മലയാളികൾക്ക് ലഭിച്ചിരിക്കുന്ന ആദ്യ അവസരമാണ് എെ.എഫ്.എഫ്.കെ എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

ലക്ഷദ്വീപിൽ നിന്നുമുള്ള രണ്ട് യുവതികൾ ഇറാക്കിലെ സിന്‍ജാറിൽ 2014ൽ നടന്ന കലാപത്തിൽ പെട്ട് പോവുകയും ശേഷം അവർ നാട്ടിലേക്ക് തിരിച്ച് വരികയും സാമൂഹികമായും സാംസ്കാരികമായും അവർ പിന്നീട് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് സിന്‍ജാർ ചർച്ച ചെയ്യുന്നത്. എെ.എഫ്.എഫ്.കെയിൽ ഇന്ത്യൻ സിനിമ വിഭാഗത്തിലാണ് സിന്‍ജാർ പ്രദർശിപ്പിക്കുന്നത്.

Full View
Tags:    

Similar News