ബാലഭാസ്കറിന്റെ ഓർമ്മകളെ പുനർജനിപ്പിച്ച് ‘ബിഗ് ബാന്റ്’
Update: 2018-12-10 16:37 GMT
അകാലത്തിൽ മരണമടഞ്ഞ സംഗീതജ്ഞൻ ബാലഭാസ്കറിന്റെ ഈണങ്ങൾ പാടി അദ്ദേഹത്തെ ഓർത്ത് സുഹൃത്തുക്കൾ. ബാലഭാസ്കർ രൂപം നൽകിയ ബിഗ് ബാന്റാണ് അദ്ദേഹത്തിന്റെ ഈണങ്ങൾ പുനരാവിഷ്കരിച്ചത്. അഭിജിത്ത്, സജീവ് സ്റ്റാൻലി, പ്രശാന്ത് എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ബാലുവിന്റെ സുഹൃത്തും ബി
ഗ് ബാന്റിലെ പ്രധാന ഗാനരചയിതാവുമായ ജോയ് തമലം എഴുതിയ 'ബാലഭാസ്കർ: സൗഹൃദം, പ്രണയം, സംഗീതം' എന്ന പുസ്തകം വേദിയിൽ വച്ച് പ്രകാശനം ചെയ്തു. ബാലഭാസ്കറിന്റെ അദ്യാപകൻ മാധവൻ പിള്ളയിൽ നിന്നും ചലചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പിഞ്ചു പുസ്തകം ഏറ്റുവാങ്ങി.