കാഴ്ച്ച നിവ് ഇന്ത്യ ചലച്ചിത്രമേള സമാപിച്ചു

Update: 2018-12-10 16:43 GMT
Advertising

എെ.എഫ്.എഫ്.കെ യുടെ മുഖ്യ വേദിയായ ടാഗോർ തീയേറ്ററിന് പിറകിലെ ലെനിൻ ബാലവാടിയിൽ വച്ച് നടക്കുന്ന സമാന്തര ചലച്ചിത്ര മേളയായ കാഴ്ച നിവ് ഇന്ത്യ ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. എസ്. ദുർഗ കഴിഞ്ഞ വർഷത്തെ എെ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ, ഡോ.ബിജു എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ആരംഭിച്ചതാണ് കെ.എൻ.എെ.എഫ്.എഫ്. സമാന്തര ചലച്ചിത്രങ്ങൾക്കും പ്രദർശനാനുമതി നഷ്ടപ്പെട്ടവർക്കുമുള്ള വേദിയായാണ് കെ.എൻ.എെ.എഫ്.എഫ് എന്ന് മേളയുടെ ഡയറക്ടർ സനൽ കുമാർ പറഞ്ഞു. 12 സിനിമകളാണ് മേളയിൽ പ്രദർശിപ്പിച്ചത്. കൗഷിക് മുഖർജിയുടെ
ഗാർബേജ് അവസാന സിനിമയായി പ്രദർശിപ്പിച്ചു.

Tags:    

Similar News