സിനിമയിലൂടെ ശ്രമിച്ചത് ഇസ്‍ലാമിക സംസ്കാരത്തെക്കുറിച്ചുള്ള ദുർവ്യാഖ്യാനം തടയാൻ; മുഹമ്മദിനെക്കുറിച്ച് മാജിദ് മജീദി
തന്റെ സിനിമയിലെ രാഷ്ട്രീയവും സാമൂഹികവുമായ വശങ്ങളെ വിലയിരുത്തുന്നതിന് മുൻപ് മാനുഷിക മൂല്യങ്ങളെ കാണണമെന്നും സംവിധായകൻ വ്യക്തമാക്കി.
മുഹമ്മദ് ദി മെസ്സഞ്ചർ ഓഫ് ഗോഡ് എന്ന തന്റെ ചിത്രത്തിലൂടെ ഇസ്‍ലാമിക തത്വങ്ങളെക്കുറിച്ച് നിലനിൽക്കുന്ന ദുർവ്യാഖ്യാനങ്ങളെ തടയിടാനാണ് താൻ ശ്രമിച്ചതെന്ന് പ്രശസ്ത ഇറാനിയൻ സംവിധായകൻ മാജിദ് മജീദി. ഇസ്‍ലാം മതത്തിന്റെ മാനുഷിക മൂല്യങ്ങളെക്കുറിച്ചാണ് മുഹമ്മദ് കൂടുതൽ ചർച്ച ചെയ്യുന്നത്. തന്റെ സിനിമയിലെ രാഷ്ട്രീയവും സാമൂഹികവുമായ വശങ്ങളെ വിലയിരുത്തുന്നതിന് മുൻപ് മാനുഷിക മൂല്യങ്ങളെ കാണണമെന്നും സംവിധായകൻ വ്യക്തമാക്കി.
ഐ.എഫ്.എഫ്.കെ ജൂറി ചെയർമാൻ കൂടിയായ അദ്ദേഹം ചലച്ചിത്ര മേളയുടെ ഓപ്പൺ ഫോറത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്‍ലാമിനെ കുറിച്ച് ആഴത്തിൽ പഠിച്ചതിനാലാണ് സിനിമയിലൂടെ അത് പകർന്ന് നൽകാൻ മുഹമ്മദിന് സാധിച്ചതെന്നും മാജിദ് മജീദി പറഞ്ഞു. ഇന്നലെ രാത്രി പ്രദർശിപ്പിക്കേണ്ടിയിരുന്ന മജീദിയുടെ മുഹമ്മ
ദ് ദി മെസ്സഞ്ചർ ഓഫ് ഗോഡ് സെൻസറിങ്ങിലുണ്ടായ പ്രശ്നങ്ങൾ കാരണം റദ്ദാക്കുകയുണ്ടായി.