ക്ഷേത്രത്തില്‍ കയറിയ മുസ്‌ലിം ബാലനെ പൂജാരി പൊലീസിലേല്‍പ്പിച്ചു
വർഗീയവിദ്വേഷ പരാമർശങ്ങൾ പറഞ്ഞതിനും മതവികാരം വ്രണപ്പെടുത്തിയതിനും പൂജാരിക്കെതിരെ നിരവധി കേസുകൾ ഡൽഹി പൊലീസ് നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ട്
വഴി തെറ്റി ക്ഷേത്രത്തിൽ പ്രവേശിച്ച പത്തു വയസ്സുള്ള മുസ്‌ലിം ബാലനെ പൊലീസിൽ ഏൽപ്പിച്ച് ക്ഷേത്രത്തിലെ പൂജാരി. ഗർഭിണിയായ സഹോദരിയുടെ കൂടെ ക്ഷേത്രത്തിനടുത്തുള്ള ആശുപത്രിയിൽ വന്ന ബാലനാണ് ഖാസിയാബാദിലുള്ള ദേവി ക്ഷേത്രത്തിൽ കയറിയത്.
ബാലൻ അമ്പലത്തിലേക്ക് ഓടിക്കയറുകയായിരുന്നുവെന്നും തങ്ങളാരും കുട്ടിയെ മർദിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ക്ഷേത്രത്തിലെ പൂജാരി നരസിംഗാനന്ദ് പുറത്തുവിട്ട വീഡിയോയിലൂടെ പറയുന്നു. അതേസമയം വർഗീയവിദ്വേഷ പരാമർശങ്ങൾ പറഞ്ഞതിനും മതവികാരം വ്രണപ്പെടുത്തിയതിനും പൂജാരിക്കെതിരെ നിരവധി കേസുകൾ ഡൽഹി പൊലീസ് നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ സ്ത്രീകൾ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനെതിരെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയതിനും പൂജാരിക്കെതിരെ കേസുണ്ട്.
എന്നാൽ കുട്ടി തെറ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ആശുപത്രിയിൽ വന്ന കുട്ടിക്ക് സ്ഥല പരിചയമില്ലാത്തതാണ് വഴി തെറ്റാൻ കാരണമായതെന്നും പൊലീസ് പറഞ്ഞു.
ഈ വർഷം മാർച്ചിൽ വെള്ളം കുടിക്കാനായി അമ്പലത്തിൽ കയറിയ 14 വയസ്സുള്ള മുസ്‌ലിം വിഭാഗത്തിലുള്ള കുട്ടിയ്‌ക്കെതിരെ ആക്രമണം നടയത്തിനും ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.