ഗുജറാത്തിൽ പടക്കനിർമാണശാലയിൽ സ്ഫോടനം; 13 മരണം
സ്ഫോടനത്തിൽ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ തകർന്നു
Update: 2025-04-01 09:44 GMT


ഗാന്ധിനഗർ: ഗുജറാത്ത് ബനസ്‌കന്തയിൽ പടക്കനിർമാണശാലയിലെ സ്‌ഫോടനത്തിൽ 13 പേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ തകർന്നു. ആളുകൾ കുടുങ്ങി കിടക്കുന്നുവെന്ന് സൂചന.
സ്ഫോടനത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ പുരോഗമിക്കുകയാണ്. ഉച്ചക്ക് 12 മണിയോടു കൂടിയായിരുന്നു സ്ഫോടനമുണ്ടായത്. സ്ഫോടനത്തെ തുടർന്നുണ്ടായ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.