ചന്ദ്രയാൻ 3 ദൗത്യം ഇന്നുമുതൽ താൽക്കാലികമായി നിശ്ചലമാകും; റോവറിലെ ഉപകരണങ്ങൾ പ്രവർത്തനം അവസാനിപ്പിച്ചു

ലാൻഡറിലെ LRA എന്ന ഉപകരണം ഒഴികെ ബാക്കി പേലോഡുകളും പ്രത്യേക നിർദേശം നൽകി സ്ലീപ്പിങ് മോഡിലേക്ക് മാറ്റി

Update: 2023-09-03 01:40 GMT
Editor : Jaisy Thomas | By : Web Desk

ചന്ദ്രയാൻ 3

Advertising

ബെംഗളൂരു: ചന്ദ്രയാൻ 3 ദൗത്യം ഇന്നുമുതൽ താൽക്കാലികമായി നിശ്ചലമാകും. ഇന്നലെ റോവറിലെ ഉപകരണങ്ങൾ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ലാൻഡറിലെ LRA എന്ന ഉപകരണം ഒഴികെ ബാക്കി പേലോഡുകളും പ്രത്യേക നിർദേശം നൽകി സ്ലീപ്പിങ് മോഡിലേക്ക് മാറ്റി. സെപ്തംബർ 22ന് സൂര്യപ്രകാശം എത്തുമ്പോള്‍ ഉപകരണങ്ങൾ വീണ്ടും പ്രവർത്തിച്ച് തുടങ്ങും എന്ന പ്രതീക്ഷയിലാണ് ഐ.എസ്.ആർ.ഒ.

ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാൻ 3 , സമ്പൂർണ വിജയം സ്വന്തമാക്കി ദൗത്യം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്, 14 ദിവസമാണ് ചന്ദ്രനിൽ പരീക്ഷണങ്ങൾ നടത്താൻ ഐ.എസ്.ആർ.ഒ തീരുമാനിച്ചത്. ദക്ഷിണ ധ്രുവത്തിൽ സൂര്യപ്രകാശം അവസാനിക്കുന്നതിനാൽ, വിക്രം ലാൻഡറിലെയും പ്രഖ്യാപനം റോവറിലെയും ഉപകരണങ്ങൾ താൽക്കാലികമായി പ്രവർത്തനം നിർത്തുകയാണ്. ചന്ദ്രോപരിതലത്തിലെ ചിത്രങ്ങൾ പകർത്തി എന്നതിനപ്പുറം, ഉപരിതലത്തിലെ സൾഫറിന്‍റെ സാന്നിധ്യവും മറ്റു മൂലകങ്ങൾ വേർതിരിച്ചറിയാനും, ചന്ദ്രോപരിതലത്തിലെ പ്രകമ്പനവും താപനിലയും എല്ലാം കൃത്യമായി അളന്ന് നിർണായകമായ വിവരങ്ങളാണ് ചന്ദ്രയാൻ പുറത്തുവിട്ടത്. ദൗത്യ കാലാവധി കഴിയുകയാണെങ്കിലും ഉപകരണങ്ങൾ വീണ്ടും പ്രവർത്തിപ്പിക്കാൻ ആകുമോ എന്ന സാധ്യത തേടുകയാണ് ഐ.എസ്.ആർ.ഒ.

റോവറിലെ ഉപകരണങ്ങൾ ഇന്നലെ പ്രവർത്തനം അവസാനിപ്പിച്ച് ലാൻഡർ നോട് ചേർന്ന് പാർക്ക് ചെയ്തിരുന്നു. റോവർ നടത്തിയ പരീക്ഷണങ്ങളുടെ വിശദാംശങ്ങൾ ലാൻഡറിൽ നിന്ന് ഐ.എസ്.ആർ.ഒ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ലാൻഡറിലെ ലേസർ റിക്റ്റാ റിഫ്ലക്ടർ എന്ന ഉപകരണം ബാക്കി പേലോഡുകളും ഇന്ന് നിശ്ചലമാക്കും. ദക്ഷിണ ദ്രുവത്തിൽ ഇനി സൂര്യപ്രകാശം എത്തുന്ന നാളിനായി കാത്തിരിക്കുകയാണ് ഐ.എസ്.ആർ.ഒ. ഇരുട്ടുമൂടുന്ന ദക്ഷിണ ധ്രുവത്തില്‍ തണുത്തുറഞ്ഞ കാലാവസ്ഥയെ ഉപകരണങ്ങൾ അതിജീവിക്കും എന്ന പ്രതീക്ഷ തന്നെയാണ് ശാസ്ത്രജ്ഞന്മാർക്ക് ഉള്ളത്. ദൗത്യ കാലാവധി പിന്നിടുന്നതിനാൽ, ഇനിയും ഉപകരണങ്ങൾ പ്രവർത്തിച്ചാൽ അത് വലിയ നേട്ടമാകും ഐ.എസ്.ആർ.ഒക്ക്, അഥവാ കാലാവസ്ഥയെ അതിജീവിക്കാൻ പേടകത്തിന് ആയില്ലെങ്കിൽ ഇന്ത്യയുടെ ചരിത്ര ചാന്ദ്ര പര്യവേഷണത്തിന്‍റെ മുഖമുദ്രയായി ചന്ദ്രയാൻ ചന്ദ്രോപരിതലത്തിൽ അവശേഷിക്കും. പ്രതീക്ഷയോടെ സെപ്തംബർ 22 വരെയുള്ള കാത്തിരിപ്പാണ് ഇനി.


Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News