'തൃണമൂൽ കോൺഗ്രസിനെ ഭയന്ന് ബി.ജെ.പി പ്രവർത്തകരും അവരുടെ കുടുംബങ്ങളും കഴിയുന്നത് പാർട്ടി ഓഫിസുകളിൽ'; സുവേന്ദു അധികാരി

അക്രമം നടത്തുന്ന പത്ത് ജില്ലകൾ ഗവർണർ അടിയന്തരമായി സന്ദർശിക്കണമെന്നും സുവേന്ദു അധികാരി കത്തിൽ ആവശ്യപ്പെട്ടു

Update: 2024-06-06 14:06 GMT
Editor : anjala | By : Web Desk

സുവേന്ദു അധികാരി

Advertising

കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ അക്രമം പേടിച്ച് 10,000 ത്തോളം ബി.ജെ.പി പ്രവർത്തകരും അവരുടെ കുടുംബങ്ങളും പാർട്ടി ഓഫിസുകളിലാണ് കഴിയുന്നതെന്ന് പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും സുവേന്ദു അധികാരി പറഞ്ഞു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഗവർണർ സി.വി ആനന്ദബോസിന് സുവേന്ദു കത്തയച്ചു.

തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ അക്രമം പേടിച്ച് 10,000 ത്തോളം ബി.ജെ.പി പ്രവർത്തകരും അവരുടെ കുടുംബങ്ങളും പാർട്ടി ഓഫിസുകളിലും പ്രത്യേകം സുരക്ഷയുള്ള വീടുകളിലുമാണ് കഴിയുന്നത്. ടി.എം.സി പ്രവർത്തകർ ബി.ജെ.പിക്കെതിരെ അക്രമം നടത്തുന്ന പത്ത് ജില്ലകൾ ഗവർണർ അടിയന്തരമായി സന്ദർശിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിക്കാൻ ടി.എം.സി സർക്കാർ തയാറാകുന്നില്ലെന്നും സുവേന്ദു ആരോപിച്ചു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും ബി.ജെ.പി പ്രവർത്തകർക്കെതിരെ ടി.എം.സി അക്രമം നടത്തിയിരുന്നു. സമാന രീതിയിൽ ഇപ്പോഴും നടക്കുന്ന ആക്രമണങ്ങളെ തുടർന്ന് 10,000ത്തോളം ബി.ജെ.പി പ്രവർത്തകർ ഭവനരഹിതരായി അഭയാർഥികളെ പോലെ കഴിയേണ്ടി വരുന്നുവെന്നും സുവേന്ദു അധികാരി കുറ്റപ്പെടുത്തി. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News